ഗുണ്ടാ നേതാവ് വികാസ് ദുബേക്ക് ബി.ജെ.പി ബന്ധം; വീഡിയൊ പുറത്തുവിട്ട് ദേശീയ ചാനൽ
text_fieldsകുപ്രസിദ്ധ കുറ്റവാളിയും പൊലീസുകാരെ വെടിവച്ചുകൊന്ന കേസിൽ ഒളിവിൽക്കഴിയുന്നയാളുമായ വികാസ് ദുബേക്ക് ബി.ജെ.പി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വീഡിയൊ പുറത്ത്. ടൈംസ് നൗ ചാനലാണ് വീഡിയൊ പുറത്തുവിട്ടത്. വീഡിയോയിൽ വികാസ് ബി.ജെ.പി എം.എൽ.എമാരുമായുള്ള ബന്ധം തുറന്നുസമ്മതിക്കുന്നുണ്ട്.
വീഡിയൊ ചിത്രീകരിച്ചിരിക്കുന്നത് 2017ലാണ്. സ്പെഷൽ ടാസ്ക് ഫോഴ്സിെൻറ ചോദ്യം ചെയ്യലിനിടെയാണ് വികാസ്, അഭിജിത് സംഗ, ഭഗവതി സാഗർ എന്നീ ബി.ജെ.പി എം.എൽ.എ മാരുമായി തനിക്ക് ബന്ധമുണ്ടെന്ന് തുറന്നുപറയുന്നത്. തന്നെ കൊലപാതക കേസുകളിലുൾപ്പടെ പൊലീസ് നടപടി നേരിടാൻ സഹായിച്ചത് അവരാണെന്നും വികാസ് പറയുന്നുണ്ട്. 2017ൽ വികാസിനെതിരെ കടുത്ത നടപടികൾ എടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.
സംഭവത്തിൽ താൻ നിരപരാധിയാണെന്ന് വാദിച്ച് അഭിജിത് സംഗ എം.എൽ.എ രംഗത്ത് വന്നു. കാൺപൂരിലെ ബിത്തൂർ ആണ് തെൻറ മണ്ഡലമെന്നും അവിടത്തെ ജനങ്ങൾ തന്നോട് സഹായം ചോദിച്ച് എത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരുപക്ഷെ വികാസ് അതേക്കുറിച്ചാവും പറയുന്നതെന്നും അഭിജിത്ത് പറഞ്ഞു. ഭഗവതി സാഗർ എം.എൽ.എയും വികാസുമായുള്ള ബന്ധം നിഷേധിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
