പരീക്ഷ നേരത്തേയാക്കൽ അന്തിമ തീരുമാനം ചർച്ചകൾക്ക് ശേഷം
text_fieldsന്യൂഡൽഹി: 10,12 ക്ലാസുകളിലെ വാർഷിക പരീക്ഷകൾ നേരത്തേയാക്കാൻ തീരുമാനമെടുത്തിട്ടില്ലെന്നും ചർച്ചകൾക്കുശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്നും സി.ബി.എസ്.ഇ മാനേജ്മെൻറ് അറിയിച്ചു. സ്കൂളുകൾ ഉൾപ്പെടെയുള്ളവരുമായി ഇക്കാര്യം ചർച്ച ചെയ്യും. മൂല്യനിർണയത്തിെൻറ ഗുണനിലവാരമുയർത്തുന്നതിനുവേണ്ടിയാണ് പരീക്ഷ നേരത്തേയാക്കാൻ ആലോചിക്കുന്നതെന്നും സി.ബി.എസ്.ഇ ഉദ്യോഗസ്ഥൻ അറിയിച്ചു.
മാർച്ചിൽ നടക്കേണ്ട പരീക്ഷ അടുത്ത വർഷം മുതൽ ഫെബ്രുവരിയിൽ നടത്തുമെന്ന സി.ബി.എസ്.ഇയുടെ പ്രഖ്യാപനം വിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി മാനേജ്മെൻറ് രംഗത്തുവന്നത്. പരീക്ഷ നേരത്തേയാക്കുന്നതിനെതിരെ വിവിധ സ്കൂൾ മാനേജ്മെൻറുകളും രക്ഷകർത്താക്കളും രംഗത്തുവന്നിരുന്നു. സമയത്തിന് പാഠ്യപദ്ധതി പൂർത്തിയാക്കാൻ കഴിയില്ലെന്ന ആശങ്ക കേരള സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ ഉന്നയിച്ചിരുന്നു. ശൈത്യകാലംമൂലം ജനുവരിയിൽ സ്കൂളുകൾ അടഞ്ഞുകിടക്കുന്നതിനാൽ ഫെബ്രുവരിയിൽ പരീക്ഷ നടത്താൻ കഴിയില്ലെന്ന് ഉത്തരേന്ത്യയിലെ ചില സ്കൂളുകളും അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
