Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരീക്ഷാ ക്രമക്കേട്:...

പരീക്ഷാ ക്രമക്കേട്: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യവ്യാപക കൺവെൻഷനുകൾ

text_fields
bookmark_border
പരീക്ഷാ ക്രമക്കേട്: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യവ്യാപക കൺവെൻഷനുകൾ
cancel

ന്യൂ​ഡ​ൽ​ഹി: പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ൾ മാ​റ്റി ഇ​ര​ക​ളി​ലേ​ക്ക് കൂ​ടു​ത​ൽ ഇ​റ​ങ്ങി​ച്ചെ​ന്ന് സ​മ​രം ഏ​റ്റെ​ടു​ക്കാ​നൊ​രു​ങ്ങി കോ​ൺ​ഗ്ര​സ്. എ​ട്ടാം തീ​യ​തി ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ഇ​ൻ​ഡ്യാ മു​ന്ന​ണി യോ​ഗ​ത്തി​ൽ, ബി.​ജെ.​പി​യെ തോ​ൽ​പി​ക്ക​ണ​മെ​ങ്കി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ സ​മ​ര​രീ​തി മാ​റ​ണ​മെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഊ​ന്ന​ൽ ന​ൽ​കി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ വ്യാ​ഴാ​ഴ്ച പാ​ർ​ട്ടി ദേ​ശീ​യ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ, സം​സ്ഥാ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള​വ​ർ, സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്മാ​ർ എ​ന്നി​വ​രു​ടെ യോ​ഗ​ത്തി​ലും ഈ ​വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ന​ട​ന്നു.

യോ​ഗ​ത്തി​ലെ തീ​രു​മാ​നം അ​നു​സ​രി​ച്ച്, പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ൺ 17ന് ​ഏ​റ്റ​വും കൂ​ടു​ത​ൽ പ​രീ​ക്ഷാ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളു​ള്ള രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ൽ ആ​രം​ഭി​ച്ച്, ജൂ​ലൈ 10ന് ​അ​ല​ഹ​ബാ​ദ്, ജൂ​ലൈ 11ന് ​പ​ട്ന, ജൂ​ലൈ 14ന് ​ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ൺ​വെ​ൻ​ഷ​നു​ക​ൾ സം​ഘ​ടി​പ്പി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ, മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന​വ​ർ, യു​വ​ജ​ന സം​ഘ​ട​ന​ക​ൾ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​രെ​യെ​ല്ലാം ഈ ​ക​ൺ​വെ​ൻ​ഷ​നു​ക​ളി​ലേ​ക്ക് എ​ത്തി​ക്കും. തു​ട​ർ​ന്ന് സ​മ​രം തെ​രു​വു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നു​മാ​ണ് കോ​ൺ​ഗ്ര​സ് തീ​രു​മാ​നം.

പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ന് പു​റ​മേ, വി​ല​ക്ക​യ​റ്റം, തൊ​ഴി​ലി​ല്ലാ​യ്മ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ര​ണ്ടു​മാ​സം നീ​ണ്ട രാ​ജ്യ​വ്യാ​പ​ക കാ​മ്പ​യി​ൻ ന​ട​ത്തും. ഇ​തി​ന് മു​ന്നോ​ടി​യാ​യി പാ​ർ​ട്ടി സം​വി​ധാ​ന​ങ്ങ​ളെ അ​ടി​ത്ത​ട്ടി​ൽ മു​ത​ൽ സ​ജ്ജ​മാ​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. വി​ഷ​യ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് അ​തി​ന്റെ ഇ​ര​ക​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലാ​നും അ​വ​രെ കൂ​ട്ടി​പ്പി​ടി​ക്കാ​നു​മാ​ണ് പ്ര​ധാ​ന​മാ​യും കോ​ൺ​ഗ്ര​സ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് യോ​ഗ​ത്തി​ന് ശേ​ഷം സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​ വേ​ണു​ഗോ​പാ​ൽ വി​ശ​ദീ​ക​രി​ക്കു​ക​യു​ണ്ടാ​യി. ഗ്രേ​റ്റ​ർ നി​കോ​ബാ​ർ പ​ദ്ധ​തി​ക്കെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി നി​ര​ന്ത​രം അ​വി​ടെ സ​ന്ദ​ർ​ശി​ച്ചും അ​വി​ട​ത്തെ ആ​ളു​ക​ളെ ക​ണ്ട് സം​സാ​രി​ച്ചും വി​ഷ​യം ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ഒ​ഡി​ഷ​യി​ലെ​യും ഝാ​ർ​ഖ​ണ്ഡി​ലെ​യും ആ​ദി​വാ​സി ഭൂ​മി​ക​ൾ വി​ക​സ​ന​ത്തി​ന്റെ പേ​രി​ൽ ഏ​റ്റെ​ടു​ക്കു​ന്ന​ത​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ വ​രും നാ​ളു​ക​ളി​ൽ കോ​ൺ​ഗ്ര​സ് ഏ​റ്റെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nationwideRahul GandhiExam malpracticeConventions
News Summary - Exam irregularities: Nationwide conventions led by Rahul Gandhi
Next Story