Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൂട്ടബലാൽസംഗ കേസിൽ...

കൂട്ടബലാൽസംഗ കേസിൽ യു.പി മുൻ മന്ത്രിക്ക്​ ജാമ്യം

text_fields
bookmark_border
കൂട്ടബലാൽസംഗ കേസിൽ യു.പി മുൻ മന്ത്രിക്ക്​ ജാമ്യം
cancel

ലഖ്​നോ: കൂട്ടബലാൽസംഗ കേസിൽ യു.പി മുൻ മന്ത്രി ഗായത്രി പ്രജാപതിക്ക്​ ജാമ്യം. മൂന്ന്​ മാസത്തെ ഇടക്കാല ജാമ്യമാണ്​ പ്രജാപതിക്ക്​ അനുവദിച്ചത്​. 2017 മാർച്ച്​ മുതൽ പ്രജാപതി ജയിലിലാണ്​.

ചിത്രകൂഡ്​ സ്വദേശിയെ പ്രജാപതിയും കൂട്ടാളികളും ചേർന്ന്​ കൂട്ടബലാൽസംഗത്തിന്​ ഇരയാക്കിയെന്നാണ്​ കേസ്​. ഇവരുടെ മകളായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. 2014ലാണ്​ മന്ത്രി ആദ്യമായി പീഡിപ്പിച്ചതെന്നും 2016 ജൂലൈ വരെ ഇത്​ തുടർന്നുവെന്നും അവർ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത മകളെ പീഡനത്തിനിരയാക്കാൻ ശ്രമിച്ചപ്പോഴാണ്​ താൻ പരാതി നൽകിയതെന്നും അവർ പറഞ്ഞിരുന്നു.

പ്രജാപതിക്കെതിരെ ഖനന അഴിമതി കേസും നിലവിലുണ്ട്​. ഇത്​ ഇപ്പോൾ സി.ബി.ഐ അ​േന്വഷിക്കുകയാണ്​. സമാജ്​വാദി പാർട്ടി സർക്കാറിൽ കാബിനറ്റ്​ പദവിയുള്ള മന്ത്രിയായിരുന്നു ഗായത്രി പ്രജാപതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP Ministersgang-rape case
Next Story