Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുൻകേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ചമൻലാൽ ഗുപ്ത അന്തരിച്ചു

text_fields
bookmark_border
കോവിഡ് മുക്തനായ ശേഷം വീട്ടിലേക്ക് മാറ്റിയിരുന്നു
Chaman Lal Gupta
cancel

ജമ്മു: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായിരുന്ന ചമൻ ലാൽ ഗുപ്ത അന്തരിച്ചു. ഗാന്ധിനഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 87 വയസ്സായിരുന്നു.

മേയ് 5 ന് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഗാന്ധിനഗർ നാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് മുക്തനായ ശേഷം വീട്ടിലേക്ക് മാറ്റി. ഇന്ന് രാവിലെ ആരോഗ്യസ്ഥിതി മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് മകൻ അറിയിച്ചു.

വാജ്പേയ് മന്ത്രിസഭയിൽ വിവിധ വകുപ്പുകളിൽ മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്. രണ്ടുതവണ കശ്മീർ ബി.ജെ.പി പ്രസിഡന്‍റായിരുന്നു. മൂന്ന് മക്കളാണുള്ളത്. ഇന്ന് വൈകീട്ട് തന്നെ സംസ്ക്കാര ചടങ്ങുകൾ നടത്തുമെന്ന് മകൻ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ex-Union Minister and BJP leader Chaman lal gupta died
Next Story