Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജീവനുള്ള പാമ്പിനെ...

ജീവനുള്ള പാമ്പിനെ തിന്ന് മുൻ കൊള്ളക്കാരൻ; കേസെടുത്ത് പൊലീസ് -വിഡിയോ

text_fields
bookmark_border
ജീവനുള്ള പാമ്പിനെ തിന്ന് മുൻ കൊള്ളക്കാരൻ; കേസെടുത്ത് പൊലീസ്  -വിഡിയോ
cancel
camera_alt

പാമ്പുകളെ തിന്നുന്ന ഗംഗാ പ്രസാദ് കേവാത്ത്

ഫത്തേപൂർ (ഉത്തർപ്രദേശ്): ജീവനുള്ള പാമ്പിനെ തിന്ന് മുൻ കൊള്ളക്കാരൻ. പൂർവാശ്രമത്തിൽ കൊള്ളക്കാരനായും കുറ്റവാളിയായും ജീവിച്ച വ്യക്തിയായിരുന്നു ഗംഗാ പ്രസാദ് കേവാത്ത്.

ജീവനുള്ള പാമ്പുകളെ നദിയിൽ നിന്ന് പിടിച്ച് തിന്നുന്ന അദ്ദേഹത്തിന്റെ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. ഉത്തർപ്രദേശിലെ ബന്ദയിലെ കമാസിൻ ഗ്രാമത്തിൽനിന്നുള്ള അദ്ദേഹം നിലവിൽ ഫത്തേപൂരിലെ അഹമ്മദ്ഗഞ്ച് തിഹാർ ഗ്രാമത്തിലാണ് താമസിക്കുന്നത്.

പുഴയിൽ നിന്ന് ജീവനുള്ള വിഷപ്പാമ്പിനെ പുറത്തെടുത്ത് തിന്നുന്നതാണ് വീഡിയോയിൽ. കുറച്ചുകാലമായി ഗംഗാ പ്രസാദ് കേവാത്ത് എന്ന കൊള്ളക്കാരൻ വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന ഗംഗാ പ്രസാദ് കേവാത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. കേവാത്ത് നേരത്തേ കൊള്ളക്കാരനായ ശങ്കറിന്റെ സംഘത്തിലായിരുന്നു. എന്നാൽ മരണശേഷം അയാൾ സ്വന്തമായി പ്രവർത്തിക്കാൻ തുടങ്ങി.

ഫത്തേപൂർ, ബന്ദ ജില്ലകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു കേസിൽ ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്. ദീർഘകാലം ജയിൽ ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയ അദ്ദേഹം തന്റെ ഭാര്യ വീട്ടിലാണ് നിലവിൽ താമസിക്കുന്നത്. അതിനിടെ സംഭവത്തിൽ ഫത്തേപൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Snake Eating
News Summary - Ex-robber who ate live snake; Police registered a case - video
Next Story