മുൻ കേന്ദ്രമന്ത്രിയും തൃണമൂൽ നേതാവുമായ മുകുൾ റോയ് അന്തരിച്ചു
text_fieldsകൊൽക്കത്ത: മുൻ കേന്ദ്രമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മുകുൾ റോയ്(71) അന്തരിച്ചു. കൊൽക്കത്തയിലെ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. രോഗങ്ങളെ തുടർന്ന് അദ്ദേഹം ദീർഘകാലമായി ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായ മുകുൾ റോയ് മമതയുടെ വിശ്വസ്തനായിരുന്നു.
2009ൽ ഷിപ്പിങ് സഹമന്ത്രിയായ മുകുൾ റോയ് 2011 മുതൽ 2012 വരെയുള്ള കാലയളവിൽ റെയിൽവേയുടേയും നഗരവികസനത്തിന്റേയും മന്ത്രിപദവി വഹിച്ചു. 2011ൽ തൃണമൂൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കുന്നതിൽ മുകുൾ റോയ് പ്രധാനപങ്കുവഹിച്ചിട്ടുണ്ട്. 2017ൽ തൃണമൂൽ കോൺഗ്രസിൽ നിന്ന് മുകുൾ റോയ് പുറത്താകുന്ന സാഹചര്യവുമുണ്ടായി.
നാരദ അഴിമതിയെ തുടർന്നായിരുന്നു മുകുൾ റോയിയുടെ പുറത്തേക്ക് പോക്ക്. തുടർന്ന് ബി.ജെ.പി പാളയിത്തിലേക്കാണ് മുകുൾ റോയ് എത്തിയത്. 2020ൽ ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡന്റായി മുകുൾ റോയി ഉയർന്നു. 2021ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ അദ്ദേഹം തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി. 2021ന് ശേഷം രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

