Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി എം.എൽ.എ ടോൾ...

ബി.ജെ.പി എം.എൽ.എ ടോൾ ബൂത്ത്​ ജീവനക്കാരനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്​

text_fields
bookmark_border
ബി.ജെ.പി എം.എൽ.എ ടോൾ ബൂത്ത്​ ജീവനക്കാരനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്​
cancel

ഭോപ്പാൽ: മധ്യപ്രദേശിലെ മുൻ ബി.ജെ.പി അധ്യക്ഷൻ ടോൾ പ്ലാസയിലെ ജീവനക്കാരെ മർദിക്കുന്നതി​​​െൻറ ദൃശ്യങ്ങൾ പുറത്ത്​. ഖാന്ദ്​വ എം.എൽ.എയും പാർട്ടി മുൻ സംസ്ഥാന അധ്യക്ഷനുമായ നന്ദകുമാർ സിങ്​ ചൗഹാനാണ്​ ഗുണ-ശിവപുരി റോഡി​െല ടോൾ ബൂത്തിലുള്ള ജീവനക്കാരെ മർദിച്ചത്​.

പുരാൻഗെഡി ടോൾ പ്ലാസയിൽ എം.എൽ.എയുടെ കാർ തടഞ്ഞ ജീവനക്കാർ ​െഎഡൻഡിറ്റി കാർഡ്​ കാണിക്കാൻ ആവശ്യ​െപ്പട്ടു. ഇതിൽ കുപിതരായ എം.എൽ.എയും കൂടെയുണ്ടായിരുന്ന പ്രവർത്തകരും വാഹനത്തിൽ നിന്നിറങ്ങി ടോൾ ബൂത്തിലെ രണ്ടു ജീവനക്കാരെയും മർദിക്കുകയായിരുന്നു.

ടോൾ ബൂത്തിലെ വാക്കി ടോക്കിയും ഇവർ തകർത്തു. എം.എൽ.എയുടെ മർദനമേറ്റ്​ ആശുപത്രിയിലായ ജീവനക്കാർ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. സംഭവത്തി​​​െൻറ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്​.

തെരഞ്ഞെടു​പ്പ്​ ചർച്ചകൾക്കായി​ പാർട്ടി അധ്യക്ഷൻ അമിത്​ ഷാ ഭോപ്പാലിൽ എത്തുന്നതി​​​െൻറ ഒരുക്കങ്ങൾ പരിശോധിക്കുന്നതിനുള്ള യാത്രയിലായിരുന്നു നന്ദകുമാർ സിങ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhya pradeshToll BoothBJP
News Summary - Ex Madhya Pradesh BJP Chief, Allegedly Assault Toll Booth Staff- India news
Next Story