Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബരി മസ്​ജിദ്​...

ബാബരി മസ്​ജിദ്​ തകർക്കാൻ കർസേവകനായതിലെ മനോവിഷമത്തിൽ 91 പള്ളികൾ നിർമിച്ചയാൾ മരണപ്പെട്ട നിലയിൽ

text_fields
bookmark_border
ബാബരി മസ്​ജിദ്​ തകർക്കാൻ കർസേവകനായതിലെ മനോവിഷമത്തിൽ 91 പള്ളികൾ നിർമിച്ചയാൾ മരണപ്പെട്ട നിലയിൽ
cancel
camera_alt

മുഹമ്മദ്​ ആമിർ

ഹൈദരാബാദ്​: ബാബരി മസ്ജിദ് തകര്‍ത്ത കർസേവയിൽ പ​​​ങ്കെടുത്തതിലെ പശ്ചാത്താപം കാരണം പിന്നീട് ഇസ്‌ലാം സ്വീകരിച്ച് 91 പള്ളികള്‍ നിര്‍മിച്ച ബല്‍ബീര്‍ സിംഗ് എന്ന മുഹമ്മദ് ആമിര്‍ മരണപ്പെട്ട നിലയില്‍. ഹൈദരബാദ്​ പഴയ നഗരത്തിലെ ഹാഫിസ് ബാബ നഗറിലെ വാടക വീട്ടിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരു മസ്​ജിദ്​ നിർമാണവുമായി ബന്ധപ്പെട്ടാണ്​ പഴയ സംഘ്​ പരിവാർ നേതാവു കൂടിയായ മുഹമ്മദ്​ ആമിർ ഇവിടെ വാടകക്ക്​ താമസിച്ചിരുന്നത്​.

വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കാഞ്ചന്‍ബാഗ് പൊലീസ് എത്തി വീട്ടിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്​.

മരണ കാരണം ഇപ്പോള്‍ വ്യക്​തമല്ലെന്ന്​ പൊലീസ്​ പറഞ്ഞു. 'മരണത്തെക്കുറിച്ച് കുടുംബാംഗങ്ങൾ സംശയമുന്നയിക്കുകയും പരാതി നൽകുകയും ചെയ്യുകയാണെങ്കിൽ, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയും കേസെടുത്ത്​ അന്വേഷിക്കുകയും ചെയ്യാം' - കാഞ്ചന്‍ബാഗ് പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജെ വെങ്കട്ട് റെഡ്ഡി പറഞ്ഞു.

ബാബരി മസ്​ജിദ്​ തകർത്ത കർസേവയിൽ പ​ങ്കെടുത്ത ബൽബീർ സിംഗിന്​ തിരിച്ചെത്തിയപ്പോൾ നാട്ടിൽ വലിയ സ്വീകരണം ലഭിച്ചിരുന്നു. എന്നാൽ, മതേതര മൂല്യങ്ങൾ മുറുകെ പിടിച്ചിരുന്ന കുടുംബത്തിൽ അദ്ദേഹത്തിന്​ ഒരു പിന്തുണയും ലഭിച്ചില്ല. കുടുംബത്തിൽ നിന്ന്​ കടുത്ത എതിർപ്പുകൾ നേരിടേണ്ടിയും വന്നു. ഇതേ തുടർന്നാണ്​ ഇദ്ദേഹത്തിൻെറ മനസു മാറുന്നത്​.

1993 ൽ ഇസ്​ലാം സ്വീകരിച്ച ബൽബീർ സിംഗ്​ പിന്നീട്​ മുഹമ്മദ് ആമിര്‍ എന്ന്​ പേരു മാറുകയായിരുന്നു. ബാബരി തകർത്തതിൽ പങ്കാളിയായതിന്​ പ്രായശ്ചിത്തമായി 100 പള്ളികൾ നിർമിച്ച്​ സംരക്ഷിക്കുമെന്ന്​ പ്രതിജ്ഞ ചെയ്യുകയും ചെയ്​തു. പിന്നീട്​ ഈ ദൗത്യത്തിന്​ പിറകെയായിരുന്നു മുഹമ്മദ്​ ആമിർ.

ഹൈദരബാദിൽ 91 ാംമത്തെ പള്ളിയുടെ നിർമാണവുമായി ബന്ധപ്പെട്ട കഴിയുന്നതിനിടെയാണ്​ മുഹമ്മദ്​ ആമിറിന്‍റെ മരണം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Babri Masjiddeath news
News Summary - Ex-Karsevak Mohammed Amir dies suspiciously
Next Story