Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർണാടക മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വരക്ക് കല്ലേറിൽ പരിക്ക്
text_fieldsbookmark_border
ബംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും കർണാടക മുൻ ഉപമുഖ്യമന്ത്രിയുമായ ജി. പരമേശ്വരക്ക് കല്ലേറിൽ പരിക്കേറ്റു. കർണാടകയിലെ തമകുരു ജില്ലയിലെ ബിറനഹള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പരമേശ്വരക്കു നേരെ കല്ലേറുണ്ടായത്.
അനുയായികൾ പൂക്കൾ വർഷിക്കുന്നതിനിടെയാണ് കല്ലേറുണ്ടായത്. തലക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ് റിപ്പോർട്ട്. മേയ് 10നാണ് കർണാടക നിയമ സഭ തെരഞ്ഞെടുപ്പ്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. കല്ലേറിൽ പരിക്കേറ്റ വനിത പൊലീസ് കോൺസ്റ്റബിളിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

