Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അരുൺ ഗോയൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണറായി ചുമതല‍യേറ്റു

text_fields
bookmark_border
Arun Goel
cancel

ന്യൂഡൽഹി: വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ അരുൺ ഗോയൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണറായി ചുമതല‍യേറ്റു. 2027 ഡിസംബർ വരെ പദവിയിൽ തുടരും. 2025 ഫെബ്രുവരിയിൽ രാജീവ് കുമാർ സ്ഥാനമൊഴിയുന്നതോടെ ഗോയൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറാകും.

ഈ വർഷം മേയിൽ സുശീൽ ചന്ദ്ര വിരമിച്ച ഒഴിവിൽ രാജീവ്കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായതോടെ മൂന്നംഗ പാനലിൽ ഒന്ന് ഒഴിഞ്ഞുകിടക്കുകയാണ്. ആറു വർഷമോ 65 വയസ് തികയുന്നതുവരെയോ ആണ് തെരഞ്ഞെടുപ്പ് കമീഷണർ, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ കാലാവധി.

ഗുജറാത്തിൽ രണ്ട് ഘട്ടങ്ങളായി ഡിസംബർ ഒന്ന്, അഞ്ച് തീയതികളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിയമനം. നാഗാലാൻഡ്, മേഘാലയ, ത്രിപുര, കർണാടക എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

പഞ്ചാബ് കേഡറിലെ 1985 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ അരുൺ ഗോയലിനെ സ്വയം വിരമിച്ചതിന് പിറ്റേന്നാണ് തെരഞ്ഞെടുപ്പ് കമീഷണറായി രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചത്. 60 വയസ് പൂർത്തിയാകുന്ന ഈ വർഷം ഡിസംബർ 31നാണ് ഐ.എ.എസ് പദവിയിൽ നിന്ന് ഗോയൽ വിരമിക്കേണ്ടിയിരുന്നത്.

ഗോയൽ അടുത്തകാലം വരെ ഹെവി ഇൻഡസ്ട്രീസ് സെക്രട്ടറിയായിരുന്ന ഗോയൽ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ex-IAS officer Arun Goel takes charge as new Election Commissioner of India
Next Story