Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right86ാം വയസ്സിൽ...

86ാം വയസ്സിൽ മുൻമുഖ്യമന്ത്രിക്ക്​ 10ാം ക്ലാസ് പരീക്ഷയിൽ​ മിന്നും വിജയം

text_fields
bookmark_border
om-prakash-chautala
cancel

ന്യൂഡൽഹി: 86ാം വയസ്സിൽ 10ാം ക്ലാസ്​ പരീക്ഷയിൽ മിന്നും വിജയം നേടിയ ത്രില്ലിലാണ്​ ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐ.എന്‍.എല്‍.ഡി) നേതാവുമായ ഓം പ്രകാശ് ചൗട്ടാല. ഇംഗ്ലീഷ് പേപ്പറിൽ ചൗട്ടാല 100ൽ 88 മാർക്കാണ്​ നേടിയത്​. ​സപ്ലിമെന്‍ററി പരീക്ഷയിലാണ്​ മുൻമുഖ്യമന്ത്രി വിജയിച്ചതെന്ന്​ സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ ബോർഡ് ശനിയാഴ്ച അറിയിച്ചു.

നേരത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായെങ്കിലും പത്താം ക്ലാസിലെ ഇംഗ്ലീഷ് പേപ്പറിൽ വിജയിക്കാത്തതിനാൽ ഫലം തടഞ്ഞു വെച്ചിരുന്നു. അധ്യാപക നിയമനത്തിൽ അഴിമതി നടത്തിയതിന്​ 10 വർഷം ശിക്ഷിക്കപ്പെട്ട ചൗട്ടാല തിഹാർ ജയിലിൽ കഴിയു​േമ്പാഴാണ്​ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ എഴുതിയത്​. ഒമ്പതു വർഷവും ഒമ്പതു മാസവും ശിക്ഷ അനുഭവിച്ച അദ്ദേഹം കോവിഡ്​ പശ്​ചാത്തലത്തിൽ കഴിഞ്ഞ ജൂലൈയിൽ ജയിൽ മോചിതനായിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HaryanaOm Prakash Chautala
News Summary - Ex-Haryana CM Om Prakash Chautala finally clears Class 10 English paper
Next Story