Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Lavoo Mamledar
cancel
Homechevron_rightNewschevron_rightIndiachevron_rightതൃണമൂലിൽ ചേർന്ന്​...

തൃണമൂലിൽ ചേർന്ന്​ മൂന്നുമാസത്തിനകം രാജി; ബി.ജെ.പിയെക്കാൾ​ മോശമായ വർഗീയ പാർട്ടിയെന്ന്​ ഗോവ മുൻ എം.എൽ.എ

text_fields
bookmark_border

പനാജി: തൃണമൂൽ കോൺഗ്രസിൽ ചേർന്ന്​ മൂന്നുമാസത്തിന്​ ശേഷം രാജിവെച്ച്​ ഗോവ മുൻ എം.എൽ.എ ലാവൂ മംലെദാർ. തൃണമൂൽ കോൺ​ഗ്രസ്​ വർഗീയ പാർട്ടിയാണെന്നും നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി വോട്ടിനുവേണ്ടി ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ്​ രാജി.

മുൻ പോണ്ട എം.എൽ.എയായ ലാവൂ സെപ്​റ്റംബറിലാണ്​ മമത ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസിലെത്തിയത്​. പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ്​ കാഴ്ചവെച്ച പ്രകടനത്തിൽ ആകൃഷ്ടനായാണ്​ താൻ പാർട്ടിയിലെത്തിയത്​. തൃണമൂൽ കോൺഗ്രസ്​ മതേതര പാർട്ടിയാണെന്നായിരുന്നു വിശ്വാസം. എന്നാൽ 15-20 ദിവസമായി പാർട്ടിയെ നിരീക്ഷിച്ച്​ വരികയായിരുന്നു. ഇതിൽനിന്ന്​ ബി.ജെ.പിയേക്കാൾ മോശമാണെന്ന്​ മനസിലായി -ലാവൂ പറഞ്ഞു.

സംസ്ഥാനത്തെ ഹിന്ദു, ക്രിസ്​ത്യൻ വോട്ടുകളെ വിഭജിക്കാനാണ്​ തൃണമൂൽ ​ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ടി.എം.സി, മഹാരാഷ്ട്രവാദി ഗോമന്തക്​ പാർട്ടിയുമായുള്ള സഖ്യം ഇതിന്‍റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്​ത്യൻ വോട്ടുകൾ തൃണമൂൽ കോൺഗ്രസിലേക്കും ഹിന്ദു വോട്ടുകൾ എം.ജി.പിയിലേക്കും കേന്ദ്രീകരിക്കാനാണ്​ ശ്രമം. ടി.എം.സി ഒരു വർഗീയ പാർട്ടിയാണ്​. അതിനാലാണ്​ മതേതരത്വ മൂല്യത്തെ തകർക്കാനുള്ള അവരുടെ ശ്രമം -ലാവൂ കൂട്ടിച്ചേർത്തു.

ഗൃഹലക്ഷ്മി പദ്ധതിയുടെ പേരിൽ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാനാണ്​ തൃണമൂലിന്‍റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. 'പശ്ചിമ ബംഗാളിൽ ലക്ഷ്മി ഭണ്ഡാർ പദ്ധതിയിൽ തൃണമൂൽ കോൺഗ്രസ്​ 500 രൂപ വീതം നൽകി. ഇവിടെ ഗൃഹലക്ഷ്മി പദ്ധതിക്ക്​ കീഴിൽ 5,000രൂപ നൽകുമെന്നാണ്​ വാഗ്ദാനം. ഇത്​ അസാധ്യമാണ്​. ഈ പദ്ധതി വാഗ്ദാനം ഗോവയി​ൽനിന്ന്​ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയെന്നത്​ മാത്രമാണ്' -അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trinamool CongressGoa Election 2022Lavoo Mamledar
News Summary - Ex Goa MLA Lavoo Mamledar quits TMC dubs it as communal party
Next Story