Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുൻ കാമുകി...

മുൻ കാമുകി ഭീഷണിപ്പെടുത്തി; നവവരൻ ഗതാഗതക്കുരുക്കിനിടെ കാറിൽ നിന്ന് ഇറങ്ങി ഓടി

text_fields
bookmark_border
മുൻ കാമുകി ഭീഷണിപ്പെടുത്തി; നവവരൻ ഗതാഗതക്കുരുക്കിനിടെ കാറിൽ നിന്ന് ഇറങ്ങി ഓടി
cancel

ബം​ഗ​ളൂ​രു: മു​ൻ കാ​മു​കി​യു​ടെ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന്​ ന​വ​വ​ര​ൻ കാ​റി​ൽ നി​ന്നി​റ​ങ്ങി​യോ​ടി. ഭാ​ര്യ​യും ബ​ന്ധു​ക്ക​ളും പൊ​ലീ​സും ര​ണ്ടാ​ഴ്ച​യാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ബം​ഗ​ളൂ​രു​വി​ലെ മ​ഹാ​ദേ​വ​പു​ര​ത്തു​വെ​ച്ച് ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ട്ട കാ​റി​ൽ​നി​ന്നാ​ണ്​ ന​വ​വ​ര​ൻ ഇ​റ​ങ്ങി​യോ​ടി​യ​ത്. ഫെ​ബ്രു​വ​രി 16നാ​ണ് സം​ഭ​വം.​

ന​വ​വ​ധു​വി​നോ​ടൊ​പ്പം ദേ​വാ​ല​യ​ത്തി​ല്‍നി​ന്ന് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ വാ​ഹ​നം ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍പ്പെ​ട്ട​പ്പോ​ള്‍ വ​ര​ൻ കാ​റി​ല്‍നി​ന്നും ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ഭാ​ര്യ​യും ഓ​ടി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി ന​വ​വ​ര​നെ തേ​ടി​യു​ള്ള തി​ര​ച്ചി​ൽ ഫ​ലം കാ​ണാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് മാ​ർ​ച്ച് അ​ഞ്ചി​ന് ബ​ന്ധു​ക്ക​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. മു​ൻ കാ​മു​കി​യു​ടെ ഭീ​ഷ​ണി​യെ തു​ട​ര്‍ന്ന് ഭ​ര്‍ത്താ​വ് ഏ​റെ സ​മ്മ​ര്‍ദം അ​നു​ഭ​വി​ച്ചി​രു​ന്ന​താ​യി ന​വ​വ​ധു മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. വി​വാ​ഹ​ച്ച​ട​ങ്ങ് ക​ഴി​ഞ്ഞ​യു​ട​ന്‍ ഇ​ക്കാ​ര്യം ഭ​ര്‍ത്താ​വ് ത​ന്നോ​ട് പ​റ​ഞ്ഞ​താ​യും യു​വ​തി വ്യ​ക്ത​മാ​ക്കി. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ഭ​ര്‍ത്താ​വ് കാ​റി​ല്‍നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ​തെ​ന്നും വ​ര​ൻ നേ​ര​ത്തെ ആ​ത്മ​ഹ​ത്യാ​പ്ര​വ​ണ​ത കാ​ണി​ച്ചി​രു​ന്ന​താ​യും യു​വ​തി പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore Newsex-girlfriend threatened
News Summary - ex-girlfriend threatened; groom got out of the car and ran during the traffic jam
Next Story