യോഗിക്കെതിരെ മത്സരിക്കുമെന്ന് പറഞ്ഞ മുൻ ഐ.പി.എസ് ഓഫീസറെ വഴിയിൽ തടഞ്ഞ് യു.പി പൊലീസ്
text_fieldsലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനഥിനെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പറഞ്ഞ ഉത്തർപ്രദേശ് കേഡർ മുൻ ഐ.പി.എസ് ഓഫീസർ അമിതാഭ് ഠാക്കൂറിനെ വഴിയിൽ തടഞ്ഞ് പൊലീസ്. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി താൻ ഗോരഖ്പൂരിലേക്ക് പോകുന്നത് പൊലീസ് തടഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
തൻെറ ഒരു സുഹൃത്തിനൊപ്പം രാവിലെ ഗോരഖ്പൂരിലേക്ക് പോകവേ ഗോമതിനഗർ സർക്കിൾ ഓഫീസറുടെ നേതൃത്വത്തിൽ വലിയ പൊലീസ് സംഘമെത്തി തങ്ങളെ തടഞ്ഞതായി അദ്ദേഹം വിഡിയോ പ്രസ്താവനയിൽ പറഞ്ഞു.
'ഇത്തരമൊരു സാഹചര്യമാണുള്ളതെങ്കിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എവിടെയും പോകരുത്. ഐ.എസിൽ നിന്നും മറ്റും തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നിട്ടും വൻസുരക്ഷയിൽ അദ്ദേഹം പോകുന്നു. അങ്ങനെയെങ്കിൽ ഒരു ഭീഷണിയുടെ പേരിൽ വഴി തടയാതെ എനിക്കും സുരക്ഷ നൽകാൻ തയ്യാറാകൂ'- അദ്ദേഹം പറഞ്ഞു. തന്നെപ്പോലുള്ള ഒരു ചെറിയൊരു വ്യക്തിയെ യോഗി ആദിത്യനാഥ് ഭയപ്പെടുന്നുവെന്നാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ജനാധിപത്യത്തിൻെറ കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥിനെതിരെ ഠാക്കൂർ മത്സരിക്കുമെന്ന് അദ്ദേഹത്തിൻെറ കുടുംബം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാർച്ച് 23 ന് "പൊതുതാൽപ്പര്യാർത്ഥം" എന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർബന്ധിത വിരമിക്കൽ നൽകിയിരുന്നു. 2028 വരെ സർവീസുള്ള ഠാക്കൂർ ജോലിയിൽ തുടരാൻ യോഗ്യനല്ല എന്ന് കാണിച്ചാണ് നിർബന്ധിത വിരമിക്കൽ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

