Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനേതാക്കൾ ഫാറൂഖ്​...

നേതാക്കൾ ഫാറൂഖ്​ അബ്​ദുല്ലയെ കണ്ടു; മഹ്​ബൂബയെ കാണാനും അനുമതി

text_fields
bookmark_border
indian-team-meets-farooq-abdullah
cancel
camera_alt???????? ??????????????? ?????????????? ?????????? ??????????, ????????? ????? ?????????? ?????? ?????????? ???? ??????????????? ????????? ??????????????????? ??????????????? ?????????????? ??????????? ??????????????????????

ശ്രീ​ന​ഗ​ർ: ക​ശ്​​മീ​രി​ൽ നേ​താ​ക്ക​ൾ​ക്ക്​ ര​ണ്ടു മാ​സ​മാ​യി തു​ട​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വി​​െൻറ സൂ​ച​ന ന​ൽ​കി നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ്​ നേ​താ​ക്ക​ളും മു​ൻ​മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യ ഫാ​റൂ​ഖ്​ അ​ബ്​​ദു​ല്ല​യെ​യും ഉ​മ​ർ അ​ബ്​​ദു​ല്ല​യെ​യും പാ​ർ​ട്ടി പ്ര​തി​നി​ധി​സം​ഘം സ​ന്ദ​ർ​ശി​ച്ചു. മു​തി​ർ​ന്ന നേ​താ​വ്​ ​ദാ​വീ​ന്ദ​ർ സി​ങ്​ റാ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 15 അം​ഗ സം​ഘം ഇ​രു​വ​രു​മാ​യി ക​ശ്​​മീ​രി​ലെ സ്​​ഥി​തി​ഗ​തി ച​ർ​ച്ച​ചെ​യ്​​തു.

പൊ​തു​സു​ര​ക്ഷ നി​യ​മ​പ്ര​കാ​രം സ​ർ​ക്കാ​ർ അ​തി​ഥി മ​ന്ദി​ര​ത്തി​ൽ ത​ട​വി​ൽ ക​ഴി​യു​ന്ന ഉ​മ​ർ അ​ബ്​​ദു​ല്ല​യു​മാ​യി 30 മി​നി​റ്റ്​ കൂ​ടി​ക്കാ​ഴ്​​ച ​ന​ട​ത്തി​യ സം​ഘം തു​ട​ർ​ന്ന്​ വീ​ട്ടു​ത​ട​ങ്ക​ലി​ലു​ള്ള ഫാ​റൂ​ഖ്​ അ​ബ്​​ദു​ല്ല​യു​മാ​യും സം​സാ​രി​ച്ചു. ആ​ഗ​സ്​​റ്റ്​ അ​ഞ്ചി​ന്​ ക​ശ്​​മീ​രി​​െൻറ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തി​നു മു​ന്നോ​ടി​യാ​യി ക​രു​ത​ൽ ത​ട​വി​ലി​ട്ട നേ​താ​ക്ക​ൾ​ക്ക്​ ആ​ദ്യ​മാ​യാ​ണ്​ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളെ കാ​ണാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​ത്. ജ​മ്മു-​ക​ശ്​​മീ​രി​ൽ രാ​ഷ്​​ട്രീ​യ പ്ര​ക്രി​യ​ക​ൾ​ക്ക്​ തു​ട​ക്ക​മി​ടാ​ൻ ​ആ​ദ്യം നേ​താ​ക്ക​ളെ വി​ട്ട​യ​ക്ക​ണ​മെ​ന്ന്​ സ​ന്ദ​ർ​ശ​ന ശേ​ഷം റാ​ണ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

അ​ടു​ത്ത ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി മ​ത്സ​രി​ക്കാ​ൻ നേ​താ​ക്ക​ളു​ടെ മോ​ച​നം സാ​ധ്യ​മാ​ക​ണം. ഇ​രു​വ​രും ആ​രോ​ഗ്യ​ത്തോ​ടെ​യി​രി​ക്കു​ന്നു​വെ​ന്നും എ​ന്നാ​ൽ, ജ​ന​ങ്ങ​ളെ ബ​ന്ദി​യാ​ക്കു​ന്ന ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​തീ​വ ദുഃ​ഖി​ത​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​ടി വ​ള​ർ​ത്തി​യ ഉ​മ​ർ അ​ബ്​​ദു​ല്ല നേ​താ​ക്ക​ൾ​ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കു​ന്ന ചി​ത്രം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

അ​തി​നി​ടെ, പി.​ഡി.​പി നേ​താ​വ്​ മ​ഹ്​​ബൂ​ബ മു​ഫ്​​തി​െ​യ കാ​ണാ​ൻ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ​ക്ക്​ ജ​മ്മു-​ക​ശ്​​മീ​ർ ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ൽ​കി. ഫാ​റൂ​ഖ്​ അ​ബ്​​ദു​ല്ല​യെ​യും ഉ​മ​ർ അ​ബ്​​ദു​ല്ല​യെ​യും നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ്​ നേ​താ​ക്ക​ൾ ക​ണ്ട​തി​നു പി​ന്നാ​ലെ​യാ​ണ്​ അ​നു​മ​തി. സ​ർ​ക്കാ​ർ അ​തി​ഥി​മ​ന്ദി​ര​മാ​യ ഹ​രി നി​വാ​സി​ലാ​ണ്​ മ​ഹ്​​ബൂ​ബ മു​ഫ്​​തി​യെ​യും ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വേ​ദ്​ മ​ഹാ​ജ​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​കും മ​ഹ്​​ബൂ​ബ​യെ കാ​ണു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farooq abdullahSrinagarindia newsresidenceNC Delegation
News Summary - Ex-CM Farooq Abdullah Meets 15-Member NC Delegation at Srinagar Residence - India news
Next Story