Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range മുൻ സി.ബി.െഎ തലവൻ രഞ്ജിത് സിൻഹ അന്തരിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: മുൻ സി.ബി.ഐ ഡയറക്ടർ രഞ്ജിത് സിൻഹ (68) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഡൽഹിയിലായിരുന്നു അന്ത്യം.
1974 ബാച്ചിലെ ഇന്ത്യൻ പൊലീസ് സർവിസ് (ഐ.പി.എസ്) ഓഫിസറാണ് അദ്ദേഹം. ഡിസംബർ 2012 മുതൽ ഡിസംബർ 2014 വരെയാണ് അദ്ദേഹം സി.ബി.ഐ ഡയറക്ടറുടെ ചുമതല നിർവഹിച്ചത്.
കോവിഡ് 19മായി ബന്ധെപ്പട്ട ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്ന് മുതിർന്ന അധികൃതർ പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
