Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോവ പിടിക്കാനുറച്ച്​...

ഗോവ പിടിക്കാനുറച്ച്​ മമത; ബി.ജെ.പി മുൻ സഖ്യകക്ഷിയുമായി ഇന്ന്​ ചർച്ച

text_fields
bookmark_border
mamata banerjee-Vijay Sardesai
cancel
camera_alt

മമത ബാനർജി, വിജയ്​ സർദേശായ്​

പനാജി: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന്​ ശേഷം ദേശീയ രാഷ്​ട്രീയത്തിലേക്ക്​ കണ്ണെറിഞ്ഞിരിക്കുകയാണ്​ തൃണമൂൽ കോൺഗ്രസ്​ അധ്യക്ഷ മമത ബാനർജി. അതിന്‍റെ ആദ്യ ചവിട്ടുപടിയെന്ന നിലയിൽ അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കാൻ പോകുന്ന ത്രിപുരയിലും ഗോവയിലും ഭരണം പിടിക്കാനുള്ള നീക്കത്തിലാണ്​ ദീദി. ഗോവയിലെ പദ്ധതിയുടെ ഭാഗമായി ഗോവ ഫോർവേഡ്​ പാർട്ടി അധ്യക്ഷൻ വിജയ്​ സർദേശായ്​യുമായി മമത ഇന്ന്​ കൂടിക്കാഴ്ച നടത്തും.

ഈ വർഷം ഏപ്രിലിൽ ബി.ജെ.പി സഖ്യം വിട്ട ഗോവ ഫോർവേഡ്​ പാർട്ടി ശക്​തരായ ഒരു പങ്കാളിയെ തേടുകയാണെന്ന്​ വെള്ളിയാഴ്ച അഭിപ്രായപ്പെട്ടിരുന്നു. വഗീയതയും അഴിമതിയും നിറഞ്ഞ ഗോവയിലെ ഭരണം അവസാനിപ്പിക്കാൻ പ്രതിപക്ഷം ഒന്നിക്കണമെന്നും അതിനാൽ ശനിയാഴ്ച രാവിലെ മുതിർന്ന പാർട്ടി നേതാക്കൾക്കൊപ്പം മമതയെ കാണുമെന്നും സർദേശായ്​ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ്​ പ്രചാരണാർഥം മമത മൂന്ന്​ ദിവസത്തെ ഗോവ സന്ദർശനത്തിലാണുള്ളത്​.

മൂന്ന്​ എം.എൽ.എമാരാണ്​ ജി.എഫ്​.പിക്കുള്ളത്​. ബി.ജെ.പി സർക്കാറിൽ സർദേശായ്​ ഉപമുഖ്യമന്ത്രി പദം അലങ്കരിച്ചിരുന്നു. കോൺഗ്രസുമായി സഖ്യമുണ്ടാക്കാനായിരുന്നു ജി.എഫ്​.പി ആദ്യം ശ്രമിച്ചിരുന്നത്​. എന്നാൽ അവർ സമ്മതം മൂളാത്തതിനാൽ തൃണമൂലിനൊപ്പം പോകാൻ ഒരുങ്ങുകയാണ്​.

കഴിഞ്ഞ ദിവസം ടെന്നിസ്​ താരം ലിയാണ്ടർ പേസും നടി നഫീസ അലിയും ടി.എം.സിയിൽ അംഗത്വമെടുത്തിരുന്നു. 40 സീറ്റിലേക്കാണ്​ അടുത്ത വർഷം തെരഞ്ഞെടുപ്പ്​​.

2017ൽ നടന്ന തെരഞ്ഞെടുപ്പിൽ 17 സീറ്റുമായി കോൺഗ്രസ്​ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. ബി.ജെ.പി 13 സീറ്റിൽ ഒതുങ്ങി. എന്നാൽ മനോഹർ പരീക്കറിന്‍റെ നേതൃത്വത്തിൽ പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ ബി.ജെ.പി സർക്കാറുണ്ടാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeGoa Forward PartyGoa election 2022
News Summary - Ex BJP Ally Goa Forward Party To Meet Mamata Banerjee In Goa Today
Next Story