Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഭയകേന്ദ്രം പീഡനം:...

അഭയകേന്ദ്രം പീഡനം: ബിഹാർ മുൻ മന്ത്രിക്കെതിരെ ആയുധം കൈവശം വെച്ചതിന്​ കേസ്​

text_fields
bookmark_border
അഭയകേന്ദ്രം പീഡനം: ബിഹാർ മുൻ മന്ത്രിക്കെതിരെ ആയുധം കൈവശം വെച്ചതിന്​ കേസ്​
cancel

ബിഹാർ: ആയുധം കൈവശം വെച്ച സംഭവത്തിൽ ബിഹാർ മുൻ സാമൂഹിക ക്ഷേമ വകുപ്പ്​ മന്ത്രി മഞ്​ജു വർമക്കെതിരെ കേസ്​. ബിഹാർ അഭയകേന്ദ്രം പീഡനക്കേസുമായി ബന്ധപ്പെട്ട്​ സി.ബി.​െഎ നടത്തിയ പരി​േശാധനയിൽ മഞ്​ജു വർമയുടെ ഭർത്താവി​​​​െൻറ ബന്ധു വീട്ടിൽ നിന്ന്​ വെടിയുണ്ടകൾ കണ്ടെടുത്തിരുന്നു. 

ബിഹാറിലെ നാലു ജില്ലകളിലായി 12 സ്​ഥലങ്ങളിലാണ്​​ സി.ബി.​െഎ പരിശോധന നടത്തിയത്​. പട്​നയിലെ മഞ്​ജു വർമയുടെ വീട്ടിലും ബെഗുസരായിയിലെ ഭർത്താവി​​​​െൻറ ബന്ധുവീട്ടിലും പരിശോധന നടത്തിയിരുന്നു. ബന്ധു വീട്ടിൽ നിന്ന്​ 50 വെടിയുണ്ടകൾ കണ്ടെടുത്ത സംഭവത്തിൽ മഞ്​ജു വർമ​ക്കും ഭർത്താവ്​ ചന്ദ്ര​േശഖറിന​ുമെതിരെയാണ്​ കേസ്​. വെടിയുണ്ടകൾ വ്യത്യസ്​ത തോക്കുകളുടെതാണെന്ന്​ സി.ബി.​െഎ​ പറഞ്ഞു. 

വിവാദത്തെ തുടർന്ന്​ മഞ്​ജു വർമ കഴിഞ്ഞയാഴ്​ചയാണ്​ മന്ത്രി സ്​ഥാനം രാജിവെച്ചത്​. മഞ്​ജുവി​​​​െൻറ ഭർത്താവ്​ ചന്ദ്രശേഖർ ബിഹാർ പീഡനക്കേസിലെ മുഖ്യപ്രതി ബ്രിജേഷ്​ താക്കൂറുമായി ജനുവരി മുതൽ ജൂൺ വരെ കാലയളവിൽ 17 തവണ സംസാരിച്ചുവെന്ന വിവരം പുറത്തു വന്നതോടെയാണ്​ ഇവർ രാജിവെച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsArms Actex ministerBihar Shelter Home rape
News Summary - Ex-Bihar Minister Charged Under Arms Act -India News
Next Story