Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാലു വയസ്സുകാരിയെ പീഡിപ്പിച്ച്​ കൊലപ്പെടുത്തി; വിമുക്തഭടൻ അറസ്റ്റിൽ

text_fields
bookmark_border
നാലു വയസ്സുകാരിയെ പീഡിപ്പിച്ച്​ കൊലപ്പെടുത്തി; വിമുക്തഭടൻ അറസ്റ്റിൽ
cancel

ചെന്നൈ: നാലു വയസ്സുകാരിയെ പീഡിപ്പിച്ച്​ കൊലപ്പെടുത്തി ടോയ്​ലറ്റ്​​ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ വിമുക ്തഭടൻ അറസ്റ്റിൽ. തമിഴ്നാട്ടിലെ ആവടി തിരുമുല്ലൈവായിൽ അന്തോണി നഗറിലെ രാജേന്ദ്രൻ- ചെന്തമിഴ്​ശെൽവി ദമ്പതികളുടെ മകളാണ്​ കൊല്ലപ്പെട്ടത്​. സംഭവത്തിൽ അയൽവാസിയും ബന്ധുവുമായ മീനാക്ഷിസുന്ദരം(60) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വിമുക്തഭടനാണ് ഇയാൾ. തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിന് ഇയാളുടെ ഭാര്യ രാജമ്മയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

വ്യാഴാഴ്​ച വൈകീട്ടാണ്​ സംഭവം. രാജേന്ദ്രൻ അമ്പത്തൂരിലെ സ്വകാര്യ കമ്പനിയിൽ ജോലിക്കു​പോയിരുന്നു. ചെന്തമിഴ്​ശെൽവി കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി എട്ടു വയസ്സുകാരനായ മകനെ ട്യൂഷൻ ക്ലാസിൽ കൊണ്ടുവിടാൻ പോയി. തിര​ിച്ചെത്തിയപ്പോൾ പെൺകുട്ടിയെ കാണാനില്ലായിരുന്നു. കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിലാണ്​ കക്കൂസിലെ ബക്കറ്റിൽ ചാക്കിൽ ചുറ്റിയനിലയിൽ ജഡം കണ്ടെത്തിയത്​.

പീഡിപ്പിച്ച്​ കൊലപ്പെടുത്തിയതാണെന്ന്​ പ്രാഥമിക പരിശോധനയിൽ വ്യക്തമായി. തുടർന്ന്​ നടന്ന അന്വേഷണത്തിലാണ് പ്രതിയെ കസ്​റ്റഡിയിലെടുത്തത്. ഇയാളുടെ വീട്ടിലെ കിടപ്പറയിൽനിന്ന്​ കുട്ടിയുടെ കമ്മൽ, വള, മുടിയുടെ ഭാഗം എന്നിവ കണ്ടെത്തി. കർട്ടനിലും പ്രതിയുടെ മുണ്ടിലും രക്തക്കറ പറ്റിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ex Armyman held in Chennai for rape and murder of child;
Next Story