Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മമത ബാനർജിയുടെ തെരഞ്ഞെടുപ്പ് കേസ്: സുവേന്ദു അധികാരിക്ക് നോട്ടീസ്
text_fieldsbookmark_border
കൊൽക്കത്ത: മമത ബാനർജി നൽകിയ തെരഞ്ഞെടുപ്പ് കേസിൽ ബി.ജെ.പി നേതാവും എം.എൽ.എയുമായ സുവേന്ദു അധികാരിക്ക് നോട്ടീസ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് രേഖകൾ, ഡിവൈസുകൾ, വിഡിയോ റെക്കോർഡ് തുടങ്ങി ഇതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സൂക്ഷിക്കണം. തെരഞ്ഞെടുപ്പ് കമീഷനും റിേട്ടണിങ് ഓഫീസർക്കും ഉത്തരവിന്‍റെ പകർപ്പ് നൽകണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
വി.വി.പാറ്റ് സ്ലിപ്പുകളും വോട്ടിങ് മിഷ്യനും സൂക്ഷിക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ സാധാരണയായി ആറ് മാസത്തേക്കാണ് സൂക്ഷിക്കുക. ഇത് നീട്ടണമെന്നായിരുന്നു മമതയുടെ അഭിഭാഷകന്‍റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

