Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2014 തെരഞ്ഞെടുപ്പിൽ...

2014 തെരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തിൽ വൻ അട്ടിമറി നടന്നതായി െവളിപ്പെടുത്തൽ

text_fields
bookmark_border
2014 തെരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തിൽ വൻ അട്ടിമറി നടന്നതായി െവളിപ്പെടുത്തൽ
cancel

ന്യൂഡൽഹി: ബി.ജെ.പി ഒറ്റക്ക്​ കേവല ഭൂരിപക്ഷം നേടിയ കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിൽ വ്യാപകമായ വോട്ടുയന്ത്ര അട് ടിമറി നടന്നുവെന്ന്​ വെളിപ്പെടുത്തൽ. ടെലികോം രംഗത്തെ അതികായരായ കമ്പനിയുടെ സഹായത്തോടെ നടന്ന ക്രമക്കേടു വഴി ക ോൺഗ്രസിന്​ 201 സീ​റ്റെങ്കിലും നഷ്​ടപ്പെ​െട്ടന്നും വെളിപ്പെടുത്തൽ. ​

ഇന്ത്യയിലെ വോട്ടുയന്ത്രങ്ങൾ രൂപകൽപ ന ചെയ്യുന്നതിൽ പങ്കു​ വഹിച്ച സൈബർ വിദഗ്​ധൻ സയ്യിദ്​ ഷുജയാണ്​ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്​. അമേ രിക്ക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സയ്യിദ്​ ഷുജ, തനിക്കു നേ​െര ഹൈദരാബാദിൽവെച്ച്​ ആക്രമണം നടന്നുവെന്നും വെളിപ്പെടുത്തി. ത​​​​​െൻറ ടീമിലുള്ള ചിലർ കൊല്ലപ്പെട്ടു. മുഖം മിക്കവാറും മറച്ചാണ്​ ഷുജ സ്​ക്രീനിൽ എത്തിയത്​.

ന്യൂയോർക്കിലിരുന്ന്​ വിഡി യോ കോൺഫറൻസിങ്​ വഴി ലണ്ടനിൽ വെച്ചാണ്​ വാർത്തസമ്മേളനം നടത്തിയത്​. ഇന്ത്യയിലെ വോട്ടുയന്ത്രങ്ങൾ സുരക്ഷിതമല്ലെന്നും ഹാക്കിങ്​ നടത്താൻ കഴിയ​ുമെന്നതിന്​ തെളിവു നൽകാമെന്നും സയ്യിദ്​ ഷുജ വിവരിച്ചു. ഇന്ത്യൻ ജേണലിസ്​റ്റ്​സ്​ അസോസിയേഷൻ (യൂറോപ്​​) സംഘടിപ്പിച്ച വാർത്തസമ്മേളനത്തിൽ ഷുജ നൽകിയ വിശദീകരണങ്ങൾ ഇവയാണ്​:

* 2014ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ ടെലികോം ഭീമനായ റിലയൻസ്​ ബി.ജെ.പിയെ സഹായിച്ചു. വോട്ടുയന്ത്രം ഹാക്ക്​ ചെയ്യാനുള്ള തീവ്രത കുറഞ്ഞ തരംഗദൈർഘ്യമുള്ള സിഗ്​നലുകൾ ലഭ്യമാക്കിയത് അവരാണ്​. ഒമ്പതിടത്ത്​ ഇതിന്​ സൗകര്യങ്ങൾ ഒരുക്കി. വോട്ടുയന്ത്രങ്ങളിൽ തിരിമറി നടത്തുകയാണെന്ന്​ അതിലെ ജീവനക്കാർക്ക്​ അറിയാമായിരുന്നില്ല. കമ്പ്യൂട്ടറിൽ ഡാറ്റ എ​ൻട്രി നടത്തുന്നു എന്നാണ്​ അവർ ധരിച്ചത്​.

* വോട്ടുയന്ത്ര തിരിമറി അറിയാമായിരുന്നതു കൊണ്ടാണ്​ കേന്ദ്രമന്ത്രിയായി ദിവസങ്ങൾക്കകം ​മഹാരാഷ്​ട്രക്കാരനായ ഗോപിനാഥ്​ മുണ്ടെ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്​. ​അന്വേഷണം നടത്തിയ എൻ.​െഎ.എ ഉദ്യോഗസ്​ഥ​ൻ തൻസിൽ അഹ്​മദ്​ എഫ്​.​െഎ.ആർ സമർപ്പിക്കുന്ന ഘട്ടമായപ്പോഴേക്ക്​ ആത്മഹത്യ ചെയ്​തു.

* വോട്ടുയന്ത്ര തിരിമറിയെക്കുറിച്ച്​ ഒരു വാർത്ത തയാറാക്കാ​ൻ ഉദ്ദേശിച്ചിരുന്ന ഘട്ടത്തിലാണ്​ ബംഗളൂരുവിൽ ഗൗരി ല​േങ്കഷ്​ എന്ന മാധ്യമ പ്രവർത്തക വെടിയേറ്റു മരിച്ചത്​. തിരിമറിയുടെ വിശദാംശങ്ങൾ മുഴുവൻ പ്രമുഖനായൊരു ഇന്ത്യൻ മാധ്യമ പ്രവർത്തകനോട്​ താൻ പറഞ്ഞിരുന്നു. ചാനൽ ചർച്ചയിൽ ദിനേന രാത്രി ഒച്ചയിടുന്ന ഒരാളാണ്​ അയാൾ.

* സമാജ്​വാദി പാർട്ടി, ബി.എസ്​.പി, ആം ആദ്​മി പാർട്ടി എന്നിവ തന്നെ സമീപിച്ചിരുന്നു. വോട്ടുയന്ത്രം ഹാക്ക്​ ചെയ്യാൻ പറ്റുമെന്ന്​ ലോകത്തിനു കാണിച്ചുകൊടുക്കണമെന്നാണ്​ ആം ആദ്​മി പാർട്ടി ആവശ്യപ്പെട്ടത്​.

* 2015ലെ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട്​ അട്ടിമറിക്കാനുള്ള ശ്രമം തടയാൻ തങ്ങൾക്ക്​ കഴിഞ്ഞിരുന്നു. അതുകൊണ്ടാണ്​ എ.എ.പി 70ൽ 67 സീറ്റു നേടി വിജയിച്ചത്​. അതല്ലെങ്കിൽ ബി.ജെ.പി ജയിച്ചേനെ. ഇൗയിടെ രാജസ്​ഥാൻ, മധ്യപ്രദേശ്​, ഛത്തിസ്​ഗഢ്​​ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി നടത്തിയ നീക്കം പൊളിച്ചു.


വെളി​െപ്പടുത്തൽ സമർഥിക്കുന്ന തെളിവുകൾ നൽകണമെന്ന്​ വാർത്തസമ്മേളനത്തിൽ പ​െങ്കടുത്തവർ ആവശ്യപ്പെട്ടു. അമേരിക്കയിൽ അഭയം തേടിയിരിക്കുന്ന തനിക്ക്​ അവിടെയിരുന്ന്​ തെളിവു നൽകാൻ കഴിയില്ലെന്ന്​ ഷുജ പറഞ്ഞു. വോട്ടുയന്ത്രം തയാറാക്കുന്ന ഇലക്​ട്രോണിക്​ കോർപറേഷൻ ഒാഫ്​ ഇന്ത്യയിൽ 2009 മുതൽ 2014 വരെ ജോലി ചെയ്​തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വോട്ടുയന്ത്രം തിരിമറി ചെയ്യാൻ കഴിയുമെന്നത്​ യാഥാർഥ്യം മാത്രമാണ്​. ഇൗ വെളിപ്പെടുത്തൽ കൊണ്ട്​ എന്തെങ്കിലും മാറ്റം ഉണ്ടാക്കാൻ കഴിയുമെന്ന്​ വിശ്വസിക്കുന്നില്ല. അധികാരത്തിലിരിക്കുന്നവർക്ക്​ പണമുണ്ട്​; ഏതുവിധ തിരിമറിക്കും സാധിക്കുകയും ചെയ്യും- ഷുജയുടെ നിഗമനം അതായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EVMs hacked during 2014 pollsGopinath MundeUS cyber expert
News Summary - EVMs hacked during 2014 polls, Gopinath Munde killed because he knew, claims US cyber expert
Next Story