Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോളിങ്ങിനിടെ വോട്ടുയന്ത്രം കത്തിക്കാൻ ശ്രമം

text_fields
bookmark_border
പോളിങ്ങിനിടെ വോട്ടുയന്ത്രം കത്തിക്കാൻ ശ്രമം
cancel

മുംബൈ: വോട്ടു ചെയ്യാനെത്തിയ ആൾ പോളിങ്ങിനിടെ വോട്ടുയന്ത്രം (ഇ.വി.എം) കത്തിക്കാൻ ശ്രമിച്ചു. മഹാരാഷ്ട്രയിലെ സോളാപുർ ജില്ലയിലാണ് സംഭവം. സംഗോള നിയമസഭ മണ്ഡലത്തിനുകീഴിലുള്ള 86ാം നമ്പർ ബൂത്തിലാണ് സംഭവം.

വോട്ടുചെയ്യുന്നതിനിടയിൽ ഇയാൾ ബാലറ്റ് യൂനിറ്റ് കത്തിക്കാൻ ശ്രമിച്ചുവെന്ന് ജില്ല കലക്ടറും ഇലക്ഷൻ ഓഫിസറുമായ കുമാർ ആശിർവാദ് പറഞ്ഞു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബാലറ്റ് യൂനിറ്റിന്റെ ചില ഭാഗത്ത് കറുത്ത പാടുകൾ വന്നുവെങ്കിലും യന്ത്രം പ്രവർത്തിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഇ.വി.എം പൂർണമായും മാറ്റി മോക്ക് പോളിനുശേഷം ഇവിടെ വോട്ടെടുപ്പ് പുനരാരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

ഗാന്ധിനഗറിൽ വോട്ട് ചെയ്ത് മോദി

അഹ്മദാബാദ്: ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിനഗർ മണ്ഡലത്തിൽ വോട്ട് ചെയ്തു. അഹ്മദാബാദ് റാണിപിലെ നിഷാൻ പബ്ലിക് സ്‌കൂളിലെ പോളിങ് ബൂത്തിൽ രാവിലെ ഏഴുമണിയോടെയാണ് മോദിയെത്തിയത്.

മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായും ഒപ്പമുണ്ടായിരുന്നു. ഇത് ജനാധിപത്യത്തിന്റെ ആഘോഷ ദിനമാണെന്നും രണ്ടുഘട്ട വോട്ടെടുപ്പും നല്ലരീതിയിൽ നടത്തിയതിന് തെരഞ്ഞെടുപ്പ് കമീഷനെ അഭിനന്ദിക്കുന്നതായും മോദി പറഞ്ഞു.

അമിത് ഷാ ഭാര്യക്കും മക്കൾക്കുമൊപ്പം നാരായൻപുരയിലെ പോളിങ് സ്റ്റേഷനിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഗുജറാത്തിലെ 25 മണ്ഡലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ 60 ശതമാനത്തിൽ താഴെയാണ് പോളിങ്.

ഏ​ഴാം ഘ​ട്ടം: വി​ജ്ഞാ​പ​ന​മാ​യി

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ അ​വ​സാ​ന ഘ​ട്ട (ഏ​ഴാം ഘ​ട്ടം) വോ​ട്ടെ​ടു​പ്പി​നു​ള്ള വി​ജ്ഞാ​പ​നം തെ​ര​​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ചു. ജൂ​ൺ ഒ​ന്നി​ന് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ ​57 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് പോ​ളി​ങ് ന​ട​ക്കു​ക. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മ​ത്സ​രി​ക്കു​ന്ന വാ​രാ​ണ​സി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ ഈ ​ഘ​ട്ട​ത്തി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്. മേ​യ് 14 ആ​ണ് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. മേ​യ് 17ന് ​അ​ന്തി​മ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - EVM Set on Fire in Solapur Maharashtra
Next Story