‘എല്ലാം പോയി’: മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ കണ്ണീരിലമർന്ന് പഞ്ചാബി കർഷകർ
text_fieldsന്യൂഡൽഹി: ശക്തമായ മൺസൂണിൽ ജീവിതം തകർന്നടിഞ്ഞ് പഞ്ചാബിലെ കർഷകർ. ദിവസങ്ങളോളമായ ശക്തമായ മഴയിൽ നദികൾ കരകവിഞ്ഞൊഴുകിയതിനാൽ മൂന്ന് പതിറ്റാണ്ടിലേറെയായി ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കം അവരുടെ കൃഷിയിടങ്ങളെ നശിപ്പിക്കുകയും ഉപജീവനമാർഗം ഇല്ലാതാക്കുകയും ചെയ്തു.
ഉടൻ വിളവെടുക്കേണ്ട ലക്ഷക്കണക്കിന് ഏക്കർ നെൽപ്പാടങ്ങളും പരുത്തി, കരിമ്പ് എന്നിവയുടെ വിളകളും അഞ്ച് അടിയിലധികം ചെളി നിറഞ്ഞ വെള്ളപ്പൊക്കത്തിൽ പൂർണ്ണമായും മുങ്ങി നശിച്ചു. മുങ്ങിച്ചത്ത കന്നുകാലികളുടെ മൃതദേഹങ്ങൾ വെള്ളമിറങ്ങിയ മേഖലകളൽ ചിതറിക്കിടക്കുന്നു.
‘വിളകൾ നശിച്ചു. ഞങ്ങളുടെ വീടുകൾ പോലും തകർച്ചയുടെ ഭീഷണിയിലാണ്’ -പഞ്ചാബിലെ അമൃത്സർ ജില്ലയിലെ അജ്നാലയിൽ നിന്നുള്ള കർഷകനായ 52 വയസ്സുള്ള പർപ്രീതം സിങ് പറഞ്ഞു. വൃദ്ധയായ അമ്മയും രണ്ട് കുട്ടികളും ഉൾപ്പെടുന്ന അദ്ദേഹത്തിന്റെ കുടുംബം ഇപ്പോൾ വീടിന്റെ മുകൾനിലയിലാണ് താമസിക്കുന്നത്.
‘എന്റെ ഏഴ് ഹെക്ടർ കൃഷിഭൂമി, എന്റെ മുഴുവൻ ഉപജീവനമാർഗവും എല്ലാം വെള്ളപ്പൊക്കത്തിൽ നശിച്ചു’-തന്റെ ഭൂമി വിറ്റ് കൃഷി ഉപേക്ഷിക്കുക എന്നതാണ് തന്റെ ഏക പോംവഴി എന്ന് നിരാശയോടെ അദ്ദേഹം പറഞ്ഞു. മുൻ വിളവെടുപ്പിനുള്ള വിത്തുകളിലും വളങ്ങളിലും ഞാൻ എന്റെ പണത്തിന്റെ ഭൂരിഭാഗവും നിക്ഷേപിച്ചിരുന്നു. ഇപ്പോൾ എല്ലാം പോയി’.
സാധാരണയായി മൺസൂൺ കാലത്ത് കനത്ത മഴ ലഭിക്കുമെങ്കിലും ഈ ആഴ്ച വടക്കേ ഇന്ത്യയിലുടനീളം പെയ്ത അതിശക്തമായ മഴ പഞ്ചാബിൽ പറഞ്ഞറിയിക്കാനാവാത്ത നാശനഷ്ടങ്ങൾക്ക് കാരണമായി. ഇതുവരെ 43 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. സംസ്ഥാനത്തെ 2,000ത്തോളം ഗ്രാമങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ലക്ഷക്കണക്കിന് ആളുകൾക്ക് വൈദ്യുതിയും ശുദ്ധജലവും ലഭ്യമല്ല. ചീഞ്ഞഴുകിയ മൃഗങ്ങളുടെ ശവശരീരങ്ങളുടെ ദുർഗന്ധം പല ഗ്രാമങ്ങളിലും തങ്ങിനിൽക്കുന്നു.
‘ഇത് പഞ്ചാബ് ഇതുവരെ നേരിട്ടതിൽ വച്ച് ഏറ്റവും മോശം സമയമാണ്. എന്റെ ജീവിതകാലത്ത് ഇത്രയും വലിയ നാശനഷ്ടങ്ങൾ ഞാൻ കണ്ടിട്ടില്ല. മുഴുവൻ കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. ഇപ്പോൾ ചെളിയും മണലും കൊണ്ട് മൂടപ്പെട്ടിരിക്കുന്നു.’- വെള്ളപ്പൊക്കം രൂക്ഷമായ പ്രദേശങ്ങളിലൊന്നായ പടിഞ്ഞാറൻ പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലെ നിയമസഭാംഗമായ പർമീന്ദർ സിങ് പിങ്കി പറഞ്ഞു.
കാലാവസ്ഥാ പ്രതിസന്ധി മൂലമുണ്ടായ വർധിച്ചുവരുന്ന തീവ്രവും പ്രവചനാതീതവുമായ അവസ്ഥകളുടെ പശ്ചാത്തലത്തിൽ ദശലക്ഷക്കണക്കിന് കർഷകർ ഉയർന്ന കടബാധ്യതകൾ, കുറഞ്ഞ വരുമാനം, കനത്ത വിളനാശം എന്നിവയാൽ ഇതിനകം തന്നെ വലയുകയാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ബി.ജെ.പി സർക്കാർ ഈ വർഷത്തെ അതിശക്തമായ മൺസൂണിൽ കർഷകരോട് അവഗണന കാണിക്കുകയും അവരെ അവരുടെ വിധിയിലേക്ക് തള്ളിവിടുകയും ചെയ്തുവെന്ന് പിങ്കി ആരോപിച്ചു.
കാലാവസ്ഥാ പ്രവചനങ്ങളെക്കുറിച്ച് സർക്കാറിന് മാസങ്ങളായി അറിയാമായിരുന്നു. ശരിയായ നടപടികളും അടിയന്തര പ്രതികരണങ്ങളും നടപ്പിലാക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, അത് ഒരിക്കലും സംഭവിച്ചില്ല. സർക്കാറിന്റെ പരാജയം ഇത്രയും വലിയ തോതിലുള്ള നാശത്തിലേക്ക് നയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

