Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎല്ലാവരും മതചടങ്ങുകൾ...

എല്ലാവരും മതചടങ്ങുകൾ ആരാധനാലയത്തിൽ നടത്തണം –ഹരിയാന ആഭ്യന്തര മന്ത്രി

text_fields
bookmark_border
Anil Vij
cancel

ച​ണ്ഡി​ഗ​ഢ്​​: എ​ല്ലാ​വ​രും മ​ത​ചാര ച​ട​ങ്ങു​ക​ൾ അവരവരുടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ ന​ട​ത്ത​ണ​മെ​ന്ന്​ ഹ​രി​യാ​ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ൽ വി​ജ്. പൊ​തു​സ്​​ഥ​ല​ത്ത്​ ജു​മു​അ ന​മ​സ്​​കാ​രിച്ച​തി​നെ​തി​രെ ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ൾ ഗു​രു​ഗ്രാ​മി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​ മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ റോ​ഡു​ക​ളി​ൽ പ​രി​പാ​ടി​ ന​ട​ത്തു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ല്ലാ ആ​ഴ്​​ച​യും ജു​മു​അ ന​മ​സ്​​കാ​രം ന​ട​ന്നി​രു​ന്ന ഗു​രു​ഗ്രാം സെ​ക്​​ട​ർ 12എ​യി​ൽ വെ​ള്ളി​യാ​ഴ്​​ച ബി.​ജെ.​പി നേ​താ​വ്​ ക​പി​ൽ മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗോ​വ​ർ​ധ​ൻ പൂ​ജ അ​ര​ങ്ങേ​റി​യി​രു​ന്നു. ജു​മു​അ ന​മ​സ്​​കാ​രം ന​ട​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ സം​യു​ക്​​ത ഹി​ന്ദു സം​ഘ​ർ​ഷ സ​മി​തി​യാ​ണ്​ പൂ​ജ സം​ഘ​ടി​പ്പി​ച്ച​ത്.

എ​ന്നാ​ൽ, വെ​ള്ളി​യാ​ഴ്​​ച ഇ​വി​ടെ ജു​മു​അ ന​മ​സ്​​കാ​രം നി​ശ്ച​യി​ച്ചി​രു​ന്നി​ല്ലെ​ന്ന്​ ​ഗു​രു​ഗ്രാം​ പൊ​ലീ​സ്​ അ​റി​യി​ച്ചു. എ​ല്ലാ ആ​ഴ്​​ച​യും ഒ​രു​ദി​വ​സം ഒ​രു വി​ഭാ​ഗം പ്രാ​ർ​ഥ​ന​ക്കാ​യി പൊ​തു​സ്​​ഥ​ലം ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ റോ​ഡ്​ ഉ​പ​രോ​ധം പോ​ലെ​യാ​ണെ​ന്ന്​ ക​പി​ൽ മി​ശ്ര പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anil vijWorship
News Summary - Everyone should hold religious events inside places of worship: Anil Vij
Next Story