Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ആരാണ്​ അവരുടെ...

'ആരാണ്​ അവരുടെ ലക്ഷ്യമെന്ന്​ എല്ലാവർക്കുമറിയാം'; ജനസംഖ്യാ നിയന്ത്രണ നിയമത്തിനെതിരേ ശശിതരൂർ എം.പി

text_fields
bookmark_border
ആരാണ്​ അവരുടെ ലക്ഷ്യമെന്ന്​ എല്ലാവർക്കുമറിയാം; ജനസംഖ്യാ നിയന്ത്രണ നിയമത്തിനെതിരേ ശശിതരൂർ എം.പി
cancel

ന്യൂഡൽഹി: ബി.ജെ.​പി ഭരിക്കുന്ന വിവിധ സംസ്​ഥാനങ്ങളിൽ ജനസംഖ്യാനിയന്ത്രണ നിയമങ്ങൾ കൊണ്ടുവരാനുള്ള നീക്കത്തിനെതിരേ ശശിതരൂർ എം.പി. നിയമം കൊണ്ടുവരുന്നവരുടെ ലക്ഷ്യം ആരാണെന്ന്​ എല്ലാവർക്കും അറിയാമെന്നും രാഷ്​ട്രീയ പ്രേരിതമായ നീക്കം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്​നങ്ങളിൽ ജനസംഖ്യാ വർധനവ്​ ഉൾപ്പെടുന്നില്ല. അടുത്ത 20 വർഷത്തിനുള്ളിലും ഇത്തരമൊരു പ്രശ്​നം രാജ്യത്ത്​ ഉണ്ടാകാൻ ​പോകുന്നില്ല. മറിച്ച്​ വയോധികരരുടെ എണ്ണം വർധിക്കുന്നതാണ്​ ഇന്ത്യയുടെ പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


'ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിടാനാണ്​ ഭരണകക്ഷി ഈ വിഷയം ഉന്നയിക്കുന്നത്​. ജനസംഖ്യ കുറയ്ക്കുന്നതിനെക്കുറിച്ച് സർക്കാർ സംസാരിക്കുന്ന മൂന്ന് സംസ്ഥാനങ്ങൾ യുപി, അസം, ലക്ഷദ്വീപ് എന്നിവയാണെന്നത് യാദൃശ്ചികമല്ല. അവിടെ അവർ ലക്ഷ്യംവെയ്​ക്കുന്നത്​ ആരെയാണെന്ന് എല്ലാവർക്കും അറിയാം'- എംപി പറഞ്ഞു.'ഹിന്ദുത്വ വാദികൾ ജനസംഖ്യാ പ്രശ്നങ്ങളെക്കുറിച്ച് ശരിക്കും പഠിച്ചിട്ടില്ല. അവരുടെ ലക്ഷ്യം രാഷ്ട്രീയവും സാമുദായികവുമാണ്'-യുപിയിലും ആസാമിലും ജനസംഖ്യാ നിയന്ത്രണത്തിനുള്ള പ്രേരണ എന്താണെന്ന ചോദ്യത്തിന്​ ഉത്തരമായി അദ്ദേഹം പറഞ്ഞു.

അസമിന്​ പിന്നാലെ ജനസംഖ്യ നിയന്ത്രണത്തിന്​ നിയമ നിർമാണ​ം നടപ്പാക്കാൻ ഒരുങ്ങുകയാണ്​ ഉത്തർപ്രദേശ്​ സർക്കാർ. നിയമനിർമാണത്തിന്‍റെ കരട്​ ബിൽ സർക്കാർ പുറത്തിറക്കി. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക്​ ആനുകൂല്യങ്ങൾ നിഷേധിച്ചും ജനസംഖ്യ നിയന്ത്രണ ചട്ടങ്ങൾ പാലിക്കുന്നവർക്ക്​ പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുമാണ്​ ജനസംഖ്യ ബിൽ.

രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ പ്രാദേശിക തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും സർക്കാർ ജോലികളിലും വിലക്ക്​ ഏർപ്പെടുത്തുമെന്നും യു.പി ലോ കമീഷൻ ചെയർമാൻ ജസ്റ്റിസ്​ എ.എൻ. മിത്തൽ ഇന്ത്യ ടുഡെ​േയാട്​ പറഞ്ഞു.രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക്​ സർക്കാർ സബ്​സിഡിയോ ക്ഷേമപദ്ധതി ആനുകൂല്യങ്ങളോ ലഭിക്കില്ല.സർക്കാർ ജോലിയിൽ പ്രവേശിച്ചവർക്ക്​ സ്​ഥാനകയറ്റം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല. ​കുടുംബത്തിന്‍റെ റേഷൻ കാർഡിൽ നാലംഗങ്ങളെ മാത്രമേ ഉൾപ്പെടുത്തൂ.

എന്നാൽ, രണ്ടുകുട്ടികൾ എന്ന മാനദണ്ഡം പിന്തുടരുന്നവർക്ക്​ മിതമായി പലിശയിൽ വീട്​ വാങ്ങുന്നതിനും നിർമിക്കുന്നതും വായ്പ അനുവദിക്കും. കൂടാതെ വെള്ളം, വൈദ്യുതി, വീട്ടുനികുതി എന്നിവയിൽ ഇളവും ലഭിക്കും.നാഷനൽ പെൻഷൻ സ്​കീമിന്​ കീഴിലെ ഇ.പി.എഫിൽ മൂന്നുശതമാനം വർധനയുണ്ടാകും. ഒറ്റ കുട്ടികളുള്ളവർക്ക്​ കൂടുതൽ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്​. ഒറ്റ കുട്ടിക്ക്​ 20 വയസുവരെ സൗജന്യ ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും നൽകും. കരട്​ ബില്ലിൽ ജൂലൈ 19 വരെ പൊതുജനങ്ങൾക്ക്​ അഭിപ്രായം അറിയിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi tharoorBJPupPopulation Bill
Next Story