എല്ലാവർക്കും ആഗ്രഹിക്കുന്ന വകുപ്പുകൾ ലഭിക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി
text_fieldsബംഗളൂരു: എല്ലാവർക്കും ആഗ്രഹിക്കുന്ന വകുപ്പുകൾ തന്നെ നൽകാൻ കഴിയില്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ . മന്ത്രിസ്ഥാനങ്ങളിൽ ചിലർക്ക് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ബസവരാജ് ബൊമ്മെയുടെ വിശദീകരണം.
എല്ലാവർക്കും ആഗ്രഹിക്കുന്ന മന്ത്രിസ്ഥാനം നൽകാനാവില്ല. അനന്ദ് സിങ് എന്റെ അടുത്തയാളാണ്. ഞാൻ വിളിച്ച് സംസാരിച്ചാൽ പ്രശ്നങ്ങളെല്ലാം തീരുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ആനന്ദ് സിങ് രംഗത്തെത്തിയിരുന്നു.
പരിസ്ഥിതി, ടൂറിസം വകുപ്പുകളാണ് ആനന്ദ് സിങ്ങിന് നൽകിയത്. എന്നാൽ, താൻ ഈ വകുപ്പകളല്ല ചോദിച്ചതെന്നും മുഖ്യമന്ത്രിയെ കാണാൻ പോവുകയാണെന്നും ആനന്ദ് സിങ് വ്യക്തമാക്കിയിരുന്നു. മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ ചില എം.എൽ.എമാർക്ക് ഇപ്പോഴും അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകളും കർണാടകയിൽ നിന്നും പുറത്ത് വരുന്നുണ്ട്.

