Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅറസ്​റ്റിലായ...

അറസ്​റ്റിലായ നിയാസി​െൻറ പേരിൽ മോഡൽ, ഇവൻറ്​ മാനേജ്​മെൻറ്​ കമ്പനികൾ

text_fields
bookmark_border
അറസ്​റ്റിലായ നിയാസി​െൻറ പേരിൽ മോഡൽ, ഇവൻറ്​ മാനേജ്​മെൻറ്​ കമ്പനികൾ
cancel

ബം​ഗ​ളൂ​രു: ക​ന്ന​ട സി​നി​മ​യി​ലെ മ​യ​ക്കു​മ​രു​ന്ന്​ റാ​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ മ​ല​യാ​ളി ന​ട​നും മോ​ഡ​ലു​മാ​യ നി​യാ​സ്​ മു​ഹ​മ്മ​ദി​ന്​ (32) മ​ല​യാ​ള-​ക​ന്ന​ട സി​നി​മ മേ​ഖ​ല​യു​മാ​യി അ​ടു​ത്ത​ബ​ന്ധം. മ​ല​യാ​ള സി​നി​മ മേ​ഖ​ല​യി​ലെ പ​ല​രും സു​ഹൃ​ത്തു​ക്ക​ളാ​ണ്.

കൊ​ച്ചി അ​രൂ​രി​ൽ​നി​ന്ന്​ അ​ഞ്ചു​വ​ർ​ഷം മു​മ്പ്​ ബം​ഗ​ളൂ​രു​വി​ലേ​ക്ക്​ മാ​റി​യ നി​യാ​സി​െൻറ പ്ര​ഫ​ഷ​ന​ൽ മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച അ​തി​വേ​ഗ​മാ​യി​രു​ന്നു. ഫാ​ഷ​ൻ മോ​ഡ​ലി​ങ്​ രം​ഗ​ത്ത്​ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച നി​യാ​സ്​ ഇ​തു​വ​ഴി​യാ​ണ്​ ക​ന്ന​ട മോ​ഡ​ലു​ക​ളു​മാ​യും സി​നി​മ താ​ര​ങ്ങ​ളു​മാ​യും ബ​ന്ധം സ്ഥാ​പി​ച്ച​ത്. ടൊ​വി​നോ തോ​മ​സ്​ നാ​യ​ക​നാ​യ മ​ല​യാ​ള സി​നി​മ 'ക​ൽ​ക്കി'​യി​ൽ വി​ല്ല​ൻ വേ​ഷ​ത്തി​ലെ​ത്തി​യ നിയാസ്​ ചി​ത്രീ​ക​ര​ണ​ത്തി​ന്​ ബം​ഗ​ളൂ​രു​വി​ൽ​നി​ന്നാ​ണ്​ എ​ത്തി​യി​രു​ന്ന​ത്.

ബം​ഗ​ളൂ​രു​വി​ൽ നി​യാ​സി​ന്​ ഫാ​ഷ​ൻ 360 എ​ന്ന മോ​ഡ​ൽ മാ​നേ​ജ്​​മെൻറ്​ സ്ഥാ​പ​ന​വും കോ​ർ​പ​റേ​റ്റ്​ പ​രി​പാ​ടി​ക​ൾ, ഡി.​ജെ പാ​ർ​ട്ടി, ഫാ​ഷ​ൻ ഷോ ​തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കു​ന്ന സ്​​പെ​ക്​​ട്ര 360 എ​ന്ന ഇ​വ​ൻ​റ്​ മാ​നേ​ജ്​​മെൻറ്​ സ്ഥാ​പ​ന​വു​മു​ണ്ട്. ര​ണ്ടും ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​​ല്ല. ഇൗ ​ക​മ്പ​നി സം​ഘ​ടി​പ്പി​ച്ചി​രു​ന്ന പാ​ർ​ട്ടി​ക​ളി​ൽ മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗം ന​ട​ന്നി​രു​ന്നോ എ​ന്ന​കാ​ര്യം അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്കും.

മോ​ഡ​ലി​ങ്​ രം​ഗ​മാ​ണ്​ പാ​ഷ​നെ​ന്നും മൂ​ന്നു​വ​ർ​ഷം മു​മ്പ്​ അ​ത്​ ക​ണ്ടെ​ത്തി​യെ​ന്നു​മാ​ണ്​ നി​യാ​സ്​ ഫേ​സ്​​ബു​ക്ക്​ പോ​സ്​​റ്റി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. കു​റ​ഞ്ഞ കാ​ല​യ​ള​വി​നി​ടെ ഇൗ ​രം​ഗ​ത്തു​ണ്ടാ​യ നി​യാ​സി​െൻറ വ​ള​ർ​ച്ച​യും സം​ശ​യാ​സ്​​പ​ദ​മാ​ണ്.

അ​റ​സ്​​റ്റി​ലാ​യ ന​ടി രാ​ഗി​ണി ദ്വി​വേ​ദി, ഇ​വ​രു​ടെ സു​ഹൃ​ത്ത്​ ര​വി​ശ​ങ്ക​ർ, ന​ടി സ​ഞ്​​ജ​ന, സു​ഹൃ​ത്ത്​ രാ​ഹു​ൽ ഷെ​ട്ടി, ഇ​വ​ൻ​റ്​ മാ​നേ​ജ​ർ വി​രേ​ൻ ഖ​ന്ന എ​ന്നി​വ​രു​മാ​യി നി​യാ​സ്​ മു​ഹ​മ്മ​ദ്​ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യി സി.​സി.​ബി ക​ണ്ടെ​ത്തി. നി​യാ​സ്​ സം​ഘ​ടി​പ്പി​ച്ച ഒ​രു പാ​ർ​ട്ടി​യി​ൽ​വെ​ച്ചാ​ണ്​ രാ​ഗി​ണി ദ്വി​വേ​ദി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​കു​ന്ന​ത്. തു​ട​ർ​ന്ന്​ മ​റ്റു​പ​ല പാ​ർ​ട്ടി​ക​ളി​ലും ഇ​വ​ർ ഒ​ന്നി​ക്കു​ക​യും ഫോ​ൺ വ​ഴി​യും മെ​സേ​ജ്​ വ​ഴി​യും ബ​ന്ധം നി​ല​നി​ർ​ത്തു​ക​യും ചെ​യ്​​തു.

സ​ഞ്​​ജ​ന ഗ​ൽ​റാ​ണി​യു​മാ​യു​ള്ള അ​ടു​പ്പം വെ​ളി​പ്പെ​ടു​ത്തു​ന്ന വി​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും ​നി​യാ​സ്​ ത​െൻറ ഫേ​സ്​​ബു​ക്ക്​ പേ​ജി​ൽ പോ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റ്​ നാ​ലി​ന്​ പോ​സ്​​റ്റ്​ ചെ​യ്​​ത വി​ഡി​യോ​യി​ൽ സ​ഞ്​​ജ​ന ഗ​ൽ​റാ​ണി നി​യാ​സി​ന്​ രാ​ഖി കെ​ട്ടു​ന്ന​തും ഇ​രു​വ​രും സ​ന്തോ​ഷം പ​ങ്കു​വെ​ക്കു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​യാ​ളു​ടെ ബം​ഗ​ളൂ​രു​വി​ലെ ചി​ല ബി​സി​ന​സ്​ സം​രം​ഭ​ങ്ങ​ളി​ൽ സ​ഞ്​​ജ​ന സ​ഹ​ക​രി​ച്ചി​രു​ന്നു​വെ​ന്ന​തി​െൻറ തെ​ളി​വു​ക​ളും നി​യാ​സി​െൻറ എ​ഫ്.​ബി പോ​സ്​​റ്റു​ക​ളി​ലു​ണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rhea ChakrabortyRagini DwivediBangalore Drug Case
Next Story