Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Ramdev
cancel
Homechevron_rightNewschevron_rightIndiachevron_right'നിങ്ങളുടെ അച്ഛന്​...

'നിങ്ങളുടെ അച്ഛന്​ പോലും ​എന്നെ അറസ്​റ്റ്​ ചെയ്യാൻ കഴിയില്ല'; 'അറസ്​റ്റ്​ രാംദേവ്'​ ഹാഷ്​ടാഗിനെതിരെ യോഗ ഗുരു

text_fields
bookmark_border

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ ഉയരുന്ന 'അറസ്​റ്റ്​ രാംദേവ്​' ഹാഷ്​ടാഗ്​ ചൊടിപ്പിച്ചതോടെ നെറ്റിസൺമാരെ വെല്ലുവിളിച്ച്​ പതജ്ഞലി ഉടമ രാംദേവ്​. 'എന്തായാലും, നിങ്ങളുടെ ​പിതാവിന്​ പോലും രാദേവിനെ അറസ്​റ്റ്​ ചെയ്യാൻ കഴിയില്ല' എന്നായിരുന്നു രാംദേവി​െൻറ പ്രതികരണം. രാംദേവി​െൻറ വെല്ലുവിളിക്കെതിരെയും സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയരുന്നുണ്ട്​.

അലോപ്പതി ചികിത്സയെയും ഡോക്​ടർമാരെയും അവഹേളിക്കുന്ന പരാമർശങ്ങളുമായി പതജ്ഞലി ഉടമ രാംദേവ്​ രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന്​ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും രാംദേവും തമ്മിൽ വാക്​ യുദ്ധവും ആരംഭിച്ചു. ഇതിനുപിന്നാലെ രാദേവ്​ 15 ദിവസത്തിനകം മാപ്പ്​ പറഞ്ഞില്ലെങ്കിൽ നഷ്​ടപരിഹാരമായി 1000 കോടി ആവശ്യപ്പെട്ട്​ ഐം.എ.എ നോട്ടീസ്​ അയക്കുകയും ചെയ്​തു.

ഐ.എം.എയും രാംദേവും തമ്മിൽ കൊമ്പുകോർക്കുന്നതിനിടെ സമൂഹമാധ്യമങ്ങളിൽ 'അറസ്​റ്റ് രാംദേവ്​' എന്ന ഹാഷ്​ടാഗ്​ ട്രെൻഡിങ്ങി​ലെത്തുകയായിരുന്നു. ഇതിനെതിരെയാണ്​ നിങ്ങളുടെ പിതാവിന്​ പോലും രാംദേവിനെ അറസ്​റ്റ്​ ചെയ്യാൻ കഴിയില്ലെന്ന രാംദേവി​െൻറ പ്രതികരണം.

അലോപ്പതിയെയും ​ഐ.എം.എയിൽ അംഗങ്ങളായ ഡോക്​ടർമാരെയും അവഹേളിക്കുന്നതായിരുന്നു ​രാംദേവി​െൻറ പരാമർശങ്ങൾ. രാംദേവി​േൻറത്​ ക്രിമിനൽ കുറ്റകൃത്യങ്ങളാണ്​. രാംദേവി​െൻറ പരാമർശങ്ങൾ പിൻവലിക്കുകയും 1000 കോടി നഷ്​ടപരിഹാരം നൽകുകയും വേണം. പതജ്ഞലിയുടെ കൊറോണിൽ കോവിഡ്​ ഭേദമാക്കുമെന്ന അവകാശ വാദം പിൻവലിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടിരുന്നു. ഐ.എം.എയുടെ ഉത്തരാഖണ്ഡ്​ ഘടകമാണ്​ രാംദേവിനെതിരെ നോട്ടീസ്​ അയച്ചത്​. പ്രസ്​താവന പിൻവലിച്ചുകൊണ്ടുള്ള വിഡിയോ 15 ദിവസത്തിനകം പങ്കുവെക്കണമെന്നും രേഖാമൂലും ഖേദം പ്രകടിപ്പിക്കണമെന്നുമാണ്​ ഐ.എം.എയുടെ ആവശ്യം.

അലോപ്പതി മരുന്നുകൾ ഉപയോഗിച്ചതിലൂടെ നിരവധിപേർ മരിച്ചുവെന്നും ചികിത്സയോ ഒാക്​സി​ജനോ ലഭിക്കാതെ മരിച്ചവരേക്കാൾ അധികമാണ്​ അലോപ്പതി മരുന്ന്​ കാരണം മരിച്ചവരെന്നുമായിരുന്നു രാംദേവി​െൻറ പരാമർശം. ഇൗ പ്രസ്​താവന വിവാദമായതോടെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ഇടപെടുകയും പരാമർശം പിൻവലിക്കണമെന്ന്​ രാംദേവിനോട്​ ആവശ്യപ്പെടുകയും ചെയ്​തിരുന്നു. ഇതിന്​ പിന്നാലെ രാംദേവ്​ പ്രസ്​താവന പിൻവലിക്കുന്നതായി ട്വീറ്റ്​ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IMARamdevpatanjaliYoga Guru#ArrestRamdev
News Summary - even their father can't arrest Swami Ramdev Yoga Guru Ramdev after netizens trend #ArrestRamdev
Next Story