Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശിവന് പോലും ശിവസേനയെ രക്ഷിക്കാൻ കഴിയില്ല -കങ്കണ റണാവത്ത്

text_fields
bookmark_border
ശിവന് പോലും ശിവസേനയെ രക്ഷിക്കാൻ കഴിയില്ല -കങ്കണ റണാവത്ത്
cancel
Listen to this Article

മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങളിൽ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ശിവന്റെ 12ാമത്തെ അവതാരമാണ് ഹനുമാൻ. പക്ഷെ ശിവസേന തന്നെ ഹനുമാൻ ചാലിസ നിരോധിക്കുമ്പോൾ ശിവന് പോലും അവരെ രക്ഷിക്കാൻ കഴിയില്ല. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഉദ്ധവ് താക്കറെ രാജിവെച്ചതിന് പിന്നാലെ ഇൻസ്റ്റഗ്രാം ലൈവിലായിരുന്നു പ്രതികരണം. ജനങ്ങളുടെ വിശ്വാസം തകർക്കുന്നവർ ആരായാലും അവരുടെ അഹങ്കാരം തകർക്കപ്പെടുമെന്നും താമര വിരിയുമെന്നും കങ്കണ പറഞ്ഞു.

'തിന്മ വർധിക്കുമ്പോൾ നശീകരണം അനിവാര്യമാകുന്നു. അതിനുശേഷം സൃഷ്ടി നടക്കും. ജീവിതത്തിന്റെ താമര വിരിയും. 1975ന് ശേഷം ജനാധിപത്യത്തിൽ ഏറ്റവും അനിവാര്യമായ ഘട്ടത്തിലാണ് നാമിന്ന്. 1975ൽ രാഷ്ട്രീയ നേതാവായിരുന്ന ജെ.പി നാരായൺ അധികാരത്തെ വെല്ലുവിളിക്കുകയും അധികാരം തകർന്നുതാഴെ വീഴുകയും ചെയ്തു. 2020ൽ ജനാധിപത്യം എന്നത് വിശ്വാസമാണെന്ന് ഞാൻ പറഞ്ഞിരുന്നു. ഈ വിശ്വാസത്തെ തകർക്കുന്നത് ആര് തന്നെയാണെങ്കിലും അതിന്റെ അനന്തരഫലവും അവർ തന്നെ അനുഭവിക്കേണ്ടി വരും. ഹര ഹര മഹാദേവ്. ജയ്ഹിന്ദ്. ജയ് മഹാരാഷ്ട്ര' കങ്കണ വിഡിയോയിൽ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Even Shiva cannot save Shiv Sena -Kangana Ranaut
Next Story