പൗരത്വ നിയമം തെൻറ നേതാക്കൾക്കും മനസ്സിലായിട്ടില്ലെന്ന് കോൺഗ്രസ് എം.പി
text_fieldsമുംബൈ: പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വപ്പട്ടിക, ദേശീയ ജനസംഖ്യ രജിസ്റ്റർ എന്നിവ അതി സങ്കീർണവും ഗൂഢവുമാണെന്നും, ശിവസേന അധ്യക്ഷൻ കൂടിയായ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മാത്രമല്ല കോൺഗ്രസ് നേതാക്കളും അവ മനസ്സിരുത്തി പഠിക്കണമെന്നും പത്രപ്രവർത്തകനും കോൺഗ്രസ് രാജ്യസഭാംഗവുമായ കുമാർ കേത്കർ.
ചില കോൺഗ്രസ് നേതാക്കൾ പൗരത്വ നിയമത്തെയും കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെയും അനുകൂലിച്ച് സംസാരിക്കുന്നുണ്ട്. അവർക്ക് അതിലെ നിഗൂഢത ബോധ്യപ്പെട്ടിട്ടില്ലെന്ന് കേത്കർ പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം, പൗരത്വ നിയമത്തെ എതിർക്കുന്നവർ അതെക്കുറിച്ച് പഠിക്കണമെന്ന് ഉദ്ധവ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
