Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Supreme Court
cancel
Homechevron_rightNewschevron_rightIndiachevron_rightഒരു മരണമുണ്ടായാല്‍...

ഒരു മരണമുണ്ടായാല്‍ പോലും നിങ്ങളാകും ഉത്തരവാദി; പരീക്ഷ നടത്തിപ്പിൽ ആന്ധ്രക്കെതിരെ സുപ്രീംകോടതി

text_fields
bookmark_border

ന്യൂഡൽഹി: ആ​ന്ധ്രപ്രദേശി​ൽ 12ാം ക്ലാസ്​ പരീക്ഷ നടത്തുന്നതി​െൻറ ഭാഗമായി ഒരു മരണമെങ്കിലും സംഭവിച്ചാൽ അതി​െൻറ ഉത്തരവാദിത്തം സംസ്​ഥാന സർക്കാറിനായിരിക്കുമെന്ന്​ സുപ്രീംകോടതി. ​മരണം സംഭവിച്ചാൽ ഒരു കോടി രൂപ നഷ്​ടപരിഹാരം നൽകേണ്ടിവരുമെന്നും സ​ുപ്രീംകോടതി വ്യക്തമാക്കി.

12ാം ക്ലാസ്​ പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട വാദം കേൾക്കുകയായിരുന്നു കോടതി. കേസിൽ വീണ്ടും നാളെ വാദം കേൾക്കും.

കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തിൽ 21 സംസ്​ഥാനങ്ങൾ 12ാം ക്ലാസ്​ പരീക്ഷ റദ്ദാക്കിയിരുന്നു. സി.ബി.എസ്​.ഇയും സി.ഐ.എസ്​.സി.ഇയും പരീക്ഷ റദ്ദാക്കിയിരുന്നു. എന്നാൽ സംസ്​ഥാനത്തെ കോവിഡ്​ സാഹചര്യങ്ങൾ മെച്ചപ്പെട്ടതായും അതിനാൽ പരീക്ഷ നടത്തുമെന്നും ആന്ധ്ര പ്രദേശ്​ സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. ഇതി​െൻറ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

'ഒരു മരണമെങ്കിലും സംഭവിച്ചാൽ നഷ്​ടപരിഹാരം ഒരു കോടി രൂപയായി ഉത്തരവിടാം. മറ്റെല്ലാ ബോർഡുകളും പരീക്ഷ റദ്ദാക്കി. പക്ഷേ എന്തുകൊണ്ട്​ മാത്രം ആന്ധ്ര പ്രദേശ്​ അതിൽനിന്ന്​ വ്യത്യസ്​മാകാൻ ശ്രമിക്കുന്നു' -ജസ്​റ്റിസുമാരായ​ എ.എം. ഖാൻവിൽകാറും ദിനേഷ്​ മഹേശ്വരിയും അടങ്ങിയ രണ്ടംഗ ബെഞ്ച്​ ചോദിച്ചു.

മരിച്ചവരുടെ കുടുംബങ്ങൾക്ക്​ ഒരു കോടി രൂപ നഷ്​ടപരിഹാരം നൽകുന്ന സംസ്​ഥാനങ്ങളുണ്ട്​. ഇൗ തുക ആന്ധ്ര പ്രദേശും നൽകണമെന്ന്​ പറയും. -സുപ്രീംകോടതി പറഞ്ഞു. കോവിഡ്​ 19​െൻറ മാരകമായ വകഭേദം വന്ന വൈറസുകൾ വ്യാപിക്കു​േമ്പാൾ ക്ലാസ്​മുറികളിലെ പരീക്ഷ നടത്തണമെന്ന്​ സംസ്​ഥാനത്തിന്​ നിർബന്ധമെന്താണെന്നും സുപ്രീംകോടതി ചോദിച്ചു.

മറ്റു സംസ്​ഥാനങ്ങൾ യാഥാർഥ്യത്തെ ഉൾക്കൊണ്ട്​ ഉചിതമായ തീരുമാനമെടുത്തു. ഇവിടെ പുതിയ വകഭേദം റി​​പ്പോർട്ട്​ ചെയ്​തു. ഡെൽറ്റ പ്ലസ്​. അതെങ്ങനെ ബാധിക്കുമെന്ന്​ ആർക്കും അറിയില്ല. അതിനിടെ ഇൗ പരീക്ഷ നടത്താൻ ആരു തീരുമാനമെടുത്തു. അതി​െൻറ മാനദണ്ഡം എന്തെല്ലാമായിരുന്നു​? -കോടതി ചോദിച്ചു.

ഇത്​ എല്ലാവരുടെയും ആരോഗ്യത്തെക്കുറിച്ചുള്ള ചോദ്യമാണ്​. അത്​ പരീക്ഷ നടത്തിപ്പ്​ സംബന്ധിച്ച്​ മാത്രമല്ല. നിങ്ങളുടെ പദ്ധതി ഞങ്ങൾക്ക്​ ബോധ്യപ്പെട്ടിട്ടില്ല -സുപ്രീംകോടതി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Andhra Pradeshcovid deathsupreme court12th Exam
News Summary - Even 1 Fatality... Supreme Court Questions Andhra Over Class 12 Exam
Next Story