ട്രംപിന്റെ തീരുവക്കുരുക്കിന് പിന്നാലെ കാപ്പി കയറ്റുമതിക്ക് വൻ തിരിച്ചടിയായി യൂറോപ്യൻ യൂനിയന്റെ പരിസ്ഥിതി സർട്ടിഫിക്കറ്റ്
text_fieldsബംഗളൂരു: ട്രംപിന്റെ തലതിരിഞ്ഞ നയങ്ങളിലൂടെ രാജ്യത്തെ കാർഷിക കയറ്റുമതിക്കാർ പൊറുതിമുട്ടിയ അവസരത്തിലിതാ കാപ്പി കർഷകർക്കും കയറ്റുമതിക്കാർക്കും വൻ തിരച്ചടിയായി യൂറോപ്യൻ യൂനിയന്റെ പുതിയ വ്യവസ്ഥ.
ഇനി മുതൽ കാപ്പികൃഷി ചെയ്യുന്നവർ തങ്ങളുടെ തോട്ടം കാടുവെട്ടിത്തെളിച്ചതല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് പുതിയ നിർദ്ദേശം.
മിക്കവാറും വനാതിർത്തികളിൽ കൃഷിചെയ്യുന്ന കേരളത്തിലെയും കർണാടകയിലെയും കർഷകർക്ക് ഇത് വൻ തിരിച്ചടിയായിരിക്കുകയാണ്.
കർണാടകയാണ് രാജ്യത്തെ കാപ്പികൃഷിയുടെ കേന്ദ്രം. കൊടക്, ചിക്കമംഗളൂരു, ഹസ്സൻ മേഖലകളാണ് കർണാടകയിലെ പ്രധാന കാപ്പി കേന്ദ്രങ്ങൾ.
രാജ്യത്ത് ഉൽപാദിപ്പിക്കുന്ന കാപ്പിയുടെ 70 ശതമാനവും നമ്മൾ കയറ്റിയയക്കുകയാണ്. ഇതിൽ 60 ശതമാനവും യൂറോപ്യൻ യൂനിയനുകളിലേക്കാണ് പോകുന്നത്. ചെറുകിട കർഷകരും വൻകിട കർഷകരും ഒരുപോലെ ഈ നിയമത്തോടെ വെട്ടിലായിരിക്കുകയാണ്.
2026 ജനുവരി ഒന്നുമുതൽ ഇത് നടപ്പാക്കാനാണ് യൂറോപ്യൻ യൂനിയന്റെ തീരുമാനം. ഇതനുസരിച്ച് കൃഷിഭൂമിയുടെ പോളിഗോൺ മാപ്പിങ് സമർപ്പിക്കണം. അതായത് ജിയോലൊക്കേഷൻ. എന്നാൽ ഇത് അത്യന്തം ദുഷ്കരമായ കാര്യമാണ്.
കർഷകരെ സഹായിക്കാനായി കോഫി ബോർഡ് ഒരു ആപ്പ് നിർമ്മിച്ചിട്ടുണ്ട്. ഇതുവഴി കർഷകർക്ക് തങ്ങളുടെ തോട്ടം മാപ്പുചെയ്യാം. ഇത് ഓഫിസർമാർ അംഗീകരിക്കുകയും പിന്നീട് എക്സ്പോർട്ടർമാർക്ക് നൽകുകയും വേണം.എന്നാൽ ഇതോടെ ചെറുകിട കർഷകർക്ക് തങ്ങളുടെ യൂറോപ്യൻ മാർക്കറ്റ് നഷ്ടപ്പെടുമെന്ന് കർഷകർ ആശങ്ക ഉന്നയിക്കുന്നു.
2024-25 ൽ ഇന്ത്യയുടെ കോഫി കയറ്റുമതി റെക്കോഡ് ഉയരത്തിലാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

