Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നോട്ട് പിൻവലിക്കലിനെ സ്വാഗതം ചെയ്ത് യൂറോപ്യൻ യൂണിയൻ
text_fieldsbookmark_border
ന്യൂഡൽഹി: നോട്ട് പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിയെ പിന്തുണച്ച് യൂറോപ്യൻ യൂണിയൻ. ഇന്ത്യയുടെ നടപടി സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ ശുദ്ധീകരിക്കുകയും ശക്തമാക്കുകയും ചെയ്യുമെന്ന് യൂറോപ്യൻ കമീഷൻ വൈസ് പ്രസിഡൻറ് ജിർകി കറൈയ്നൻ പറഞ്ഞു.
ആഗോളതലത്തിൽ ഏറ്റവും ആകർഷണീയമായ നിക്ഷേപ അന്തരീക്ഷമുള്ള സ്ഥലമാണ് ഇന്ത്യ. ജി.എസ്.ടി നടപ്പിലാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെയും കറ്റൈനൻ അഭിനന്ദിച്ചു.
ജിഎസ്ടി പരിഷ്കരണം വളരെ അനിവാര്യമായ സംഗതിയാണെന്നും അത് ഒഴിച്ചുകൂടാൻ പറ്റാത്തതാണെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ഇന്ത്യയുമായി വിശാല വ്യാപാര നിക്ഷേപ കരാറിലേര്‍പ്പെടുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കായാണ് കറ്റൈയ്നന്‍ ഇന്ത്യയിലെത്തിയത്.
Next Story
