Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡിപ്പോയിൽ എഥനോൾ ടാങ്ക് പൊട്ടിത്തെറിച്ചു; ഒരു മരണം
text_fieldsbookmark_border
ചെന്നൈ: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡിപ്പോയിലുണ്ടായ സ്‌ഫോടനത്തിൽ ഒരു മരണം. ചെന്നൈ തൊണ്ടിയാർപേട്ട് ഡിപ്പോയിലായിരുന്നു സംഭവം. വെൽഡിങ് തൊഴിലാളിയായ പെരുമാൾ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പെരുമാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ മറ്റുള്ളവർ ചികിത്സയിലാണ്. അറ്റകുറ്റപ്പണികൾക്കിടെ രണ്ട് എഥനോൾ ടാങ്കുകൾ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് ഡിപ്പോയിൽ തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
സ്ഫോടനത്തിന് പിന്നാലെ അഗ്നിസുരക്ഷ സേന തീയണക്കാനുള്ള നടപടികൾ ആരംഭിച്ചത് വലിയ അപകടം ഒഴിവാക്കി. സ്‌ഫോടനത്തെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചെന്നൈ കോർപ്പറേഷൻ അധികൃതരും ഡിപ്പോയിൽ സന്ദർശനം നടത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

