വഖഫ് രജിസ്ട്രേഷൻ സമയം നീട്ടാൻ ഇ.ടി മുഹമ്മദ് ബഷീറും സമദാനിയും ന്യൂനപക്ഷ മന്ത്രിയെ കണ്ടു
text_fieldsന്യൂഡൽഹി: രാജ്യത്തെ വഖഫ് സ്വത്തുകൾ ഉമീദ് പോർട്ടലിൽ രജിസ്ട്രേഷൻ നടത്താനുള്ള സമയം നീട്ടിക്കിട്ടാൻ മുസ്ലിം ലീഗ് നേതാക്കളായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം പി അബ്ദുസ്സമദ് സമദാനി എന്നിവർ കേന്ദ്ര ന്യൂനപക്ഷ കാര്യവകുപ്പ് മന്ത്രി കിരൺ റിജിജുവിനെ കണ്ടു. രജിസ്ട്രേഷനുള്ള സമയം നീട്ടണമെന്നാവശ്യം അഗേീകരിക്കാൻ സുപ്രീംകോടതി തയാറാകാതിരുന്നതിന് പിന്നാലെയാണ് മുസ്‍ലിം ലീഗ് നേതാക്കൾ ഈ ആവശ്യവുമായി ന്യൂനപക്ഷ മന്ത്രിയെ നേരിൽ കണ്ടത്.
വഖഫ് ഉമീദ് പോർട്ടലിലെ സാങ്കേതിക തകരാറുകളും പ്രവർത്തന ബുദ്ധിമുട്ടുകളും മൂലം രാജ്യത്തെ ആയിരക്കണക്കിന് മുതവല്ലികൾ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെടുന്നതെന്ന് ലീഗ് നേതാക്കൾ കേന്ദ്ര മന്ത്രി കിരൺ റിജിജുവിനോട് പറഞ്ഞു.
പോർട്ടലിലെ നിരന്തര സാങ്കേതിക തകരാറുകൾ കാരണം 2025 ഡിസംബർ അഞ്ച് വരെയള്ള നിലവിലെ സമയപരിധി പ്രായോഗികമല്ലെന്ന് എം.പിമാർ കേന്ദ്ര മന്ത്രിക്ക് നൽകിയ നിവേദനത്തിൽ വ്യക്തമാക്കി.
പോർട്ടലിൽ ലോഗിൻ പരാജയങ്ങൾ, സെഷൻ ടൈംഔട്ട്, ഡോക്യുമെന്റ് അപ്‌ലോഡ് ക്രാഷുകൾ, അവസാന സമർപ്പണ ഘട്ടത്തിലെ പിശകുകൾ എന്നിവ ഉപയോക്താക്കൾ വ്യാപകമായി നേരിടുന്നുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. കൂടാതെ, ഓട്ടോ-സേവ് സംവിധാനം ഇല്ലാത്തതിനാൽ ചെറിയ പിശകുകൾ സംഭവിക്കുമ്പോൾ മുഴുവൻ പ്രക്രിയയും പുനരാരംഭിക്കേണ്ട സാഹചര്യമുണ്ടെന്നും എം.പിമാർ നിവേദനത്തിൽ ചുണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

