ഇ.എസ്.െഎ കേരള റീജിയണല്‍ ബോര്‍ഡ് പുനസംഘടിപ്പിച്ചു
text_fieldsന്യൂദല്‍ഹി: ഇ.എസ്.െഎ കോർപറേഷെൻറ റീജിയണല്‍ ബോര്‍ഡ് പുനസംഘടിപ്പിച്ചു. സംസ്ഥാന തൊഴില്‍മന്ത്രിയാണ് ചെയര്മാന്. തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വൈസ് ചെയര്‍മാനാണ്. സമിതിയില്‍ ലേബര്‍ കമ്മീഷണര്‍, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളാണ്.
തൊഴിലാളി പ്രതിനിധികളായി ജി.കെ അജിത് (ബിഎംഎസ്), വി. രാധാകൃഷ്ണന് (ബിഎംഎസ്), ബി. രാധാകൃഷ്ണന് (ലഘു ഉദ്യോഗ് ഭാരതി), എന്‍. പദ്മലോചനന് (സിഐടിയു), കെ.പി ശങ്കരദാസ് (എഐടിയുസി), ഇഹ്രാഹിംകുട്ടി (ഐഎന്‍ടിയുസി), കെ.ജി മധു (വ്യാപാരി വ്യവസായി സമിതി), അബ്ദുള്‍ റഹീം (ടൈല്‍ മാനുഫാക്ച്ചേഴ്സ് ഫെഡറേഷന്) എന്നിവരും അംഗങ്ങളാണ്.
