Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാനിറ്ററി പാഡുമായി...

സാനിറ്ററി പാഡുമായി ശബരിമല അശുദ്ധമാക്കരുതെന്ന്​ സ്​മൃതി ഇറാനി

text_fields
bookmark_border
സാനിറ്ററി പാഡുമായി ശബരിമല അശുദ്ധമാക്കരുതെന്ന്​ സ്​മൃതി ഇറാനി
cancel

മുംബൈ: ശബരിമല യുവതീപ്രവേശനത്തിൽ നിലപാട്​ തിരുത്തി കേന്ദ്രമന്ത്രി സ്​മൃതി ഇറാനി. ശബരിമലയിൽ എല്ലാവർക്കും ആരാധന നടത്താനുള്ള അവകാശമുണ്ട്​. എന്നാൽ അവിടം അശുദ്ധമാക്കരുതെന്ന് ​സ്​മൃതി ഇറാനി പറഞ്ഞു. ആർത്തവ രക്തം പുരണ്ട സാനിറ്ററി പാഡുകൾ നമ്മൾ സുഹൃത്തി​​​​​​െൻറ വീട്ടിലേക്ക്​ പോകു​േമ്പാൾ കൊണ്ടുപോകാറുണ്ടോ? പിന്നെ എന്തിനാണ്​ ദൈവത്തെ ആരാധിക്കുന്ന ഇടത്തേക്ക്​ അതുമായി പോകുന്നത്​. ഇതെല്ലാം സാധാരണ ബുദ്ധി​യോടെ ആ​േ​ലാചിച്ച്​ ചെയ്യേണ്ട കാര്യങ്ങളാണെന്നും സ്​മൃതി ഇറാനി പറഞ്ഞു.

ശബരിമലയിൽ ഏതുപ്രായകാർക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ബി.എസ്​.എൻ.എൽ ജീവനക്കാരിയായ രഹന ഫാത്തിമ പോയതുമായി ബന്ധപ്പെട്ട്​ പ്രതികരിക്കുകയായിരുന്നു മന്ത്രി. കാബിനറ്റ്​ മന്ത്രിയെന്ന നിലയിൽ സുപ്രീംകോടതി വിധിയെ കുറിച്ച്​ അഭിപ്രായം പറയാൻ കഴിയില്ലെന്നും സ്​മൃതി ഇറാനി വ്യക്തമാക്കി.നേരത്തെ സുപ്രീംകോടതി വിധിയെ മന്ത്രി സ്വാഗതം ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smriti iranimalayalam newsrightmalayalam news onlinepraydesecrate
News Summary - Eryone has “the right to pray, but not to desecrate- Smriti Irani- India news
Next Story