Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഈ​റോ​ഡ് എം​.പി....

ഈ​റോ​ഡ് എം​.പി. ഗണേശമൂർത്തി അന്തരിച്ചു

text_fields
bookmark_border
Erode MP Ganeshamurthi
cancel
camera_alt

 ഗണേശമൂർത്തി

ഈ​റോ​ഡ്: ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച ത​മി​ഴ്നാ​ട്ടി​ലെ ഈ​റോ​ഡ് എം​.പി. ഗ​ണേ​ശ​മൂ​ർ​ത്തി(77) അ​ന്ത​രി​ച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോ​യ​മ്പത്തൂരിലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച ഗ​ണേ​ശ​മൂ​ർ​ത്തി​യെ കഴിഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെയാണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പാർട്ടിക്കുവേണ്ടി ഒട്ടേറെ തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. എം.എൽ.എയും രണ്ടുതവണ എംപിയുമായി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇപ്രാവശ്യം ഈറോഡ് സീറ്റിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായ ഡി.എം.കെയാണു മത്സരിക്കുന്നത്. പകരം വിരുതുനഗർ സീറ്റ് ഘടകകക്ഷിയായ എം.ഡി.എം.കെക്കു വിട്ടുനൽകി. എം.ഡി.എം.കെ നേതാവ് വൈക്കോയുടെ മകനാണ് ഇവിടെ സ്ഥാനാർഥി. ഇതോടെയാണ് എം.ഡി.എം.കെ. നേതാവ് കൂടിയായ ഗണേശമൂർത്തി നിരാശനായത്.

ഇപ്രാവശ്യവും പാർട്ടി തനിക്കു സീറ്റ് നൽകുമെന്ന് ഗണേശമൂർത്തി എല്ലാവരോടും പറഞ്ഞിരുന്നു. എന്നാൽ, മുതിർന്ന നേതാവായ ഗണേശമൂർത്തിയോട് ആലോചിക്കുക പോലും ചെയ്യാതെയാണ് പാർട്ടി സീറ്റ് വച്ചുമാറ്റം നടത്തിയതെന്നും പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും പറയുന്നു. ഇതിൽ ഗണേശമൂർത്തി മനോവിഷമത്തിൽ ആയിരുന്നുവെന്നും പാർട്ടി പ്രവർത്തകർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Erode MP Ganeshamurthi
News Summary - Erode MP Ganeshamurthi passes away
Next Story