Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്നാട്ടിൽ...

തമിഴ്നാട്ടിൽ കോൺഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ കമൽഹാസൻ

text_fields
bookmark_border
തമിഴ്നാട്ടിൽ കോൺഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ കമൽഹാസൻ
cancel

ചെന്നൈ: തമിഴ് സൂപ്പർതാരവും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമൽഹാസൻ കോൺഗ്രസ് സ്ഥാനാർഥിക്കായി പ്രചാരണത്തിനിറങ്ങും. ഇറോഡ് ഈസ്റ്റ് മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ഇ.വി.കെ.എസ് ഇളങ്കോവന് വേണ്ടിയാണ് കമൽ പ്രചാരണത്തിനിറങ്ങുക. ഫെബ്രുവരി 19നാണ് കമൽഹാസൻ പ്രചാരണത്തിനെത്തുക.

ഡി.എം.കെ സഖ്യ സ്ഥാനാർഥിയെ പിന്തുണക്കുമെന്ന് കമൽഹാസൻ നേരത്തെ അറിയിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും കമൽഹാസൻ പ​ങ്കെടുത്തിരുന്നു. 2021ലെ തെരഞ്ഞെടുപ്പിൽ ഇറോഡ് ഈസ്റ്റ് മണ്ഡലത്തിൽ നിന്നും മക്കൾ നീതി മയ്യം സ്ഥാനാർഥി എ.എം.ആർ രാജ്കുമാറിന് 10,005 വോട്ടുകൾ ലഭിച്ചിരുന്നു. ഫെബ്രുവരി 27ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സംബന്ധിച്ചടുത്തോളം നിർണായകമാണ് മക്കൾ നീതി മയ്യത്തി​ന്റെ പിന്തുണ.

മണ്ഡലത്തിൽ കെ.എസ് തെന്നരസുവാണ് എ.ഐ.ഡി.എം.കെ സ്ഥാനാർഥി. തെരഞ്ഞെടുപ്പ് ഡി.എം.കെ സർക്കാറിനുള്ള താക്കീതാവുമെന്നാണ് എ.ഐ.ഡി.എം.കെ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal haasanErode East bypoll
News Summary - Erode East bypoll: Kamal Haasan to campaign for Congress candidate
Next Story