Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഹർദീപ് പുരി പ്രധാനമന്ത്രിയെ ബ്ലാക്ക്മെയിൽ ചെയ്തോ? അതോ ഇരുവരും ബ്ലാക്ക് മെയിൽ ചെയ്യപ്പെട്ടോ? ഉത്തരം ഇവർ പറയുമോ അതോ ട്രംപ് തരുമോ?’ -ആഞ്ഞടിച്ച് പവൻ ഖേര

text_fields
bookmark_border
‘ഹർദീപ് പുരി പ്രധാനമന്ത്രിയെ ബ്ലാക്ക്മെയിൽ ചെയ്തോ? അതോ ഇരുവരും ബ്ലാക്ക് മെയിൽ ചെയ്യപ്പെട്ടോ? ഉത്തരം ഇവർ പറയുമോ അതോ ട്രംപ് തരുമോ?’ -ആഞ്ഞടിച്ച് പവൻ ഖേര
cancel

ന്യൂഡൽഹി: അമേരിക്കയിലെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിവാദത്തിനിടെ കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരിയെ മധ്യപ്രദേശിൽനിന്നുള്ള 2026ലെ രാജ്യസഭ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയാക്കിയതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് പവൻ ഖേര. ആര് ആരെ ബ്ലാക്ക്മെയിൽ ചെയ്തതിനെ തുടർന്നാണ് പുരിയെ സ്ഥാനാർഥിയാക്കിയതെന്ന് അദ്ദേഹം ചോദിച്ചു. ഇതിനുള്ള ഉത്തരം ഹർദീപ് പുരി നൽകുമോ, പ്രധാനമന്ത്രി നൽകുമോ അതോ ഡൊണാൾഡ് ട്രംപ് നൽകുമോ എന്നും പവൻ ഖേര ചോദിച്ചു.

‘‘അദ്ദേഹത്തിന്റെ രാജ്യസഭാംഗത്വ കാലാവധി അവസാനിച്ചപ്പോൾ വീണ്ടും സ്ഥാനാർഥിയാക്കിയിരുന്നില്ല. അന്നുമുതൽ ഇന്നുവരെ എന്താണ് സംഭവിച്ചത്? ആരാണ് സമ്മർദം ചെലുത്തിയത്? ആരാണ് ഭീഷണി മുഴക്കിയത്?’’ - പവൻ ഖേര ചോദിച്ചു. ഹർദീപ് സിങ് പുരിയുടെ സ്ഥാനാർഥിത്വത്തിന് ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകാരം നൽകിയതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം.

‘അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചപ്പോൾ ആ സമയത്ത് അദ്ദേഹത്തെ വീണ്ടും രാജ്യസഭാംഗം ആക്കിയില്ല? അതിനുശേഷം ഈ കാലയളവിൽ എന്താണ് സംഭവിച്ചത്? ആരുടെ സമ്മർദമാണ് വന്നത്? ആരുടെ ഭീഷണിയാണ് വന്നത്? ഹർദീപ് പുരി സർക്കാരിനെ ഭീഷണിപ്പെടുത്തിയോ? ഹർദീപ് പുരി പ്രധാനമന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്യുകയാണോ? അതോ ഹർദീപ് പുരിയും പ്രധാനമന്ത്രിയും സ്വയം ബ്ലാക്ക് മെയിൽ ചെയ്യപ്പെടുകയാണോ?

വീണ്ടും രാജ്യസഭയിലേക്ക് എടുക്കണമായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി അവസാനിച്ചപ്പോൾ തന്നെ പുതുക്കാമായിരുന്നി​ല്ലേ എന്ന ചോദ്യവും ആളുകളുടെ മനസ്സിൽ വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി അവസാനിച്ച് ഇത്രയും നാൾ എന്തുകൊണ്ടാണ് അദ്ദേഹത്തെ സസ്പെൻസിൽ നിർത്തിയത്? എന്താണ് ഡീൽ നടക്കുന്നത്? എന്തൊക്കെ ഭീഷണികളാണ് വരുന്നത്? ആരാണ് ബ്ലാക്ക് മെയിൽ ചെയ്യുന്നത്? ഇനി ഈ ചോദ്യത്തിന്റെ ഉത്തരം ഹർദീപ് പുരി നൽകുമോ, പ്രധാനമന്ത്രി നൽകുമോ അതോ ഡൊണാൾഡ് ട്രംപ് നൽകുമോ?’ -പവൻ ഖേര ചോദിച്ചു.

ജെഫ്രി എപ്സ്റ്റീനൊപ്പമുള്ള ഹർദീപ് സിങ് പുരിയുടെ ചിത്രങ്ങളും രേഖകളും പുറത്തുവന്നതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിലായിരുന്നു. ഹർദീപ് സിങ് പുരിയും എപ്സ്റ്റീനും ഒരു മുറിയിൽ ഇരിക്കുന്ന ചിത്രമാണ് കഴിഞ്ഞ ആഴ്ച അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ടത്. ഇതോടെ മന്ത്രിക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു.

ഉത്തർപ്രദേശിൽ രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി എട്ട് പുതിയമുഖങ്ങളെ രംഗത്തിറക്കിയപ്പോൾ, പുരിക്ക് അവസരം ലഭിച്ചിരുന്നില്ല. തുടർന്നാണ് കേന്ദ്ര നേതൃത്വം മധ്യപ്രദേശിൽ സീറ്റ് നൽകി ഹർദീപ് സിങ് പുരിയെ സംരക്ഷിക്കുന്നത്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രിയായ എൽ. മുരുകൻ രാജിവെച്ചതിനെത്തുടർന്നാണ് ഈ സീറ്റ് ഒഴിവ് വന്നത്.

പാർലമെന്ററികാര്യ വകുപ്പും കൈകാര്യം ചെയ്യുന്ന മുരുകൻ, രാജ്യസഭാംഗമെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലാവധി 2030 വരെ ഉണ്ടായിരുന്നുവെങ്കിലും, കേന്ദ്ര മന്ത്രിസഭയിലും രാജ്യസഭയിലും നിന്ന് രാജിവെക്കുകയായിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള 10 രാജ്യസഭാ സ്ഥാനാർത്ഥികളും (ബി.ജെ.പിയുടെ എട്ടും സമാജ്‌വാദി പാർട്ടിയുടെ രണ്ടും പേർ) ഈ മാസം ആദ്യം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.

‘എപ്സ്റ്റീൻ ഫയൽസി’ൽ പുരി ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. അന്ന് മുതൽ പുരിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു കേന്ദ്ര സർക്കാർ കൈക്കൊണ്ടത്. ബി.ജെ.പി ദേശീയ ആസ്ഥാനത്ത് വാർത്താ സമ്മേളനം വിളിച്ചുചേർത്ത് തന്റെ ഭാഗം വിശദീകരിക്കാൻ പുരിക്ക് അവസരമൊരുക്കുകയും ചെയ്തിരുന്നു. ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിക്കുന്ന സമയത്ത് ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിനിധി സംഘത്തിനൊപ്പം മൂന്നോ നാലോ തവണയാണ് എപ്സ്റ്റീനെ കണ്ടിട്ടുള്ളതെന്നായിരുന്നു അന്നു മന്ത്രി വിശദീകരിച്ചത്. ഒരേ ഒരു ഇ–മെയിലിൽ മാത്രമാണ് തന്റെ പേര് ഉൾപ്പെട്ടിട്ടുള്ളതെന്നും അത് ലിങ്ക്ഡ്ഇൻ സ്ഥാപകൻ റീഡ് ഹോഫ്മാനുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഇന്റർനെറ്റ് ബിസിനസ് സാധ്യതകൾ സംബന്ധിച്ചുള്ളതാണെന്നും പുരി വിശദീകരിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Epstein row: Pawan Khera asks if Hardeep Puri blackmailed PM
Next Story