Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്ര തെരഞ്ഞെടുപ്പ്​...

കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷനിൽ പരാതിയുമായി​ ഇ.പി.എസ്​- ഒ.പി.എസ്​ വിഭാഗങ്ങൾ

text_fields
bookmark_border
കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷനിൽ പരാതിയുമായി​ ഇ.പി.എസ്​- ഒ.പി.എസ്​ വിഭാഗങ്ങൾ
cancel
Listen to this Article

ചെ​ന്നൈ: അ​ട​ച്ചു​പൂ​ട്ടി മു​ദ്ര​വെ​ച്ച അ​ണ്ണാ ഡി.​എം.​കെ ആ​സ്ഥാ​ന കേ​ന്ദ്ര​മാ​യ 'എം.​ജി.​ആ​ർ മാ​ളി​കൈ' തു​റ​ന്നു ത​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ അ​ണ്ണാ ഡി.​എം.​കെ ഇ​ട​ക്കാ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി പ​ള​നി​സാ​മി മ​ദ്രാ​സ്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. ഹ​ര​ജി ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കു​മെ​ന്ന്​ ജ​സ്റ്റി​സ്​ സ​തീ​ഷ് കു​മാ​ർ അ​റി​യി​ച്ചു. പി​ന്നീ​ട്​ ഇ​തേ ആ​വ​ശ്യ​മു​ന്ന​യി​ച്ച്​ ഒ.​പി.​എ​സ്​ വി​ഭാ​ഗ​വും ഹ​ര​ജി സ​മ​ർ​പ്പി​ച്ചു. യ​ഥാ​ർ​ഥ അ​ണ്ണാ ഡി.​എം.​കെ ത​ങ്ങ​ളാ​ണെ​ന്ന്​ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​ങ്ങ​ളു​ടെ ഹ​ര​ജി​ക​ളി​ൽ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ചു.

പാ​ർ​ട്ടി ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ എ​ട​പ്പാ​ടി പ​ള​നി​സാ​മി​യെ ഇ​ട​ക്കാ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ഒ. ​പ​ന്നീ​ർ​ശെ​ൽ​വ​ത്തെ സം​ഘ​ട​ന​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഒ. ​പ​ന്നീ​ർ​ശെ​ൽ​വ​വും എ​ട​പ്പാ​ടി പ​ള​നി​സാ​മി​യെ പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി​യ​താ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ട​ക്കാ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി എ​ട​പ്പാ​ടി പ​ള​നി​സാ​മി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തു​ൾ​പ്പെ​ടെ ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ ഇ​തി​ന​കം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ സ​മ​ർ​പ്പി​ച്ചു.

പാ​ർ​ട്ടി നി​യ​മാ​വ​ലി മ​റി​ക​ട​ന്നാ​ണ്​ ജ​ന​റ​ൽ കൗ​ൺ​സി​ൽ വി​ളി​ച്ചു​കൂ​ട്ടി​യ​തെ​ന്നും യോ​ഗം പാ​സാ​ക്കി​യ തീ​രു​മാ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്ക​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ഒ. ​പ​ന്നീ​ർ​ശെ​ൽ​വ​വും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. ​ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​നും ഒ. ​പ​ന്നീ​ർ​ശെ​ൽ​വം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​തി​നി​ടെ, അ​ണ്ണാ ഡി.​എം.​കെ​യി​ലെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കോ​ട​തി​ക​ളി​ൽ കേ​സു​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ നി​യ​മ​സ​ഭ സം​വി​ധാ​ന​ത്തി​ൽ മാ​റ്റം​വ​രു​ത്ത​രു​തെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഒ. ​പ​ന്നീ​ർ​ശെ​ൽ​വം ത​മി​ഴ്​​നാ​ട്​ സ്​​പീ​ക്ക​ർ​ക്ക്​ ക​ത്ത്​ ന​ൽ​കി.

പാ​ർ​ട്ടി ട്ര​ഷ​റ​ർ സ്ഥാ​ന​ത്തു​നി​ന്ന്​ ഒ.​പി.​എ​സി​നെ നീ​ക്കി ഡി​ണ്ടു​ഗ​ൽ ശ്രീ​നി​വാ​സ​നെ നി​യ​മി​ച്ച​താ​യി എ​ട​പ്പാ​ടി വി​ഭാ​ഗം ബാ​ങ്കു​ക​ൾ​ക്ക്​ ക​ത്ത​യ​ച്ചു. എ​ന്നാ​ൽ, ഇ​തം​ഗീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ ഒ.​പി.​എ​സും ബാ​ങ്കു​ക​ളെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - EPS-OPS approach election commission demanding M.G.R mansion to be opened
Next Story