Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ.പി.എഫ് സേവനങ്ങൾ ഇനി വാട്സ്ആപ്പിലൂടെയും

text_fields
bookmark_border
ഇ.പി.എഫ് സേവനങ്ങൾ ഇനി വാട്സ്ആപ്പിലൂടെയും
cancel

ന്യൂഡൽഹി: പ്രൊവിഡന്റ് ഫണ്ട് (പി.എഫ്) സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി വാട്സ്ആപ്പ് സേവനങ്ങൾക്ക് തുടക്കമിട്ട് കേന്ദ്ര തൊഴിൽ മന്ത്രാലയം. പി.എഫ് അംഗങ്ങൾക്ക് അക്കൗണ്ട് ബാലൻസ്, ഏറ്റവും പുതിയ അഞ്ച് ഇടപാടുകളുടെ വിവരങ്ങൾ, പാസ്‌ബുക്ക് വിവരങ്ങൾ എന്നിവ ഇ.പി.എഫ്.ഒയുടെ ഔദ്യോഗിക വാട്സ്ആപ്പ് സേവനത്തിലൂടെ അറിയാനാകും.

പ്രധാനമന്ത്രി വിക്ഷിത് ഭാരത് റോസ്ഗാർ യോജനയുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുന്നതിനുള്ള വ്യക്തിഗത മാർഗനിർദേശങ്ങളും സഹായവും ഇതുവഴി ലഭിക്കും. ഞായറാഴ്ച കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇ.പി.എഫ്.ഒയുടെ വാട്സ്ആപ്പ് സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്.

പതിവ് പി.എഫ് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ഇ.പി.എഫ്.ഒ ഓഫിസുകൾ നേരിട്ട് സന്ദർശിക്കേണ്ട സാഹചര്യം കുറയ്ക്കുന്നതിനും പുതിയ സംവിധാനം സഹായിക്കുമെന്ന് തൊഴിൽ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇ.പി.എഫ്.ഒയുടെ 74ാം സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് നിഷ്‌ക്രിയ പി.എഫ് അക്കൗണ്ടുകളിലെ തുക സ്വമേധയാ തീർപ്പാക്കി ഉടമകൾക്ക് കൈമാറുന്ന സംവിധാനത്തിനും മന്ത്രി തുടക്കമിട്ടു. ആധാർ നമ്പർ ബന്ധിപ്പിച്ചിട്ടുള്ളതും 1,000 രൂപ വരെ ബാലൻസുള്ളതുമായ നിഷ്‌ക്രിയ പി.എഫ് അക്കൗണ്ടുകളുടെ ഉടമകൾക്ക് തുക ലഭിക്കാൻ പ്രത്യേകമായി ക്ലെയിം സമർപ്പിക്കേണ്ടതില്ല.

ആവശ്യമായ തിരിച്ചറിയൽ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചശേഷം ഇ.പി.എഫ്.ഒ തന്നെ തുക കൈമാറുന്നതിനുള്ള നടപടി സ്വീകരിക്കും.ഏകദേശം ഒരു ലക്ഷം അക്കൗണ്ടുകളിലായി അഞ്ച് കോടി രൂപയുടെ ആനുകൂല്യം ഈ സംവിധാനത്തിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - EPF services now available through WhatsApp
Next Story