Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏറ്റുമുട്ടി ജയരാജന്മാർ; ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ, അന്വേഷണ കമീഷനുമായി സി.പി.എം

text_fields
bookmark_border
https://www.madhyamam.com/tags/jayarajan
cancel

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ണൂ​രി​ലേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​ക്കു​ശേ​ഷം, തി​രി​ച്ചു​വ​ര​വി​ന് വ​ഴി​തേ​ടു​ന്ന​തി​നി​ടെ സി.​പി.​എ​മ്മി​ൽ ജ​യ​രാ​ജ​ൻ​മാ​രു​ടെ പോ​ര്. കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം ഇ.​പി. ജ​യ​രാ​ജ​നും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി. ​ജ​യ​രാ​ജ​നും ത​മ്മി​ലാ​ണ് വീ​ണ്ടും കൊ​മ്പു​കോ​ർ​ത്ത​ത്.

ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ പാ​ർ​ട്ടി​ക്കു​മു​ന്നി​ൽ പ​ര​സ്പ​രം ഉ​ന്ന​യി​ച്ച് ഇ​രു​വ​രും പ​രാ​തി എ​ഴു​തി ന​ൽ​കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണ ക​മീ​ഷ​നെ നി​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണ് സി.​പി.​എം. ശ​നി​യാ​ഴ്ച ചേ​ർ​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

വൈ​ദേ​ഹം റി​സോ​ർ​ട്ട് വി​വാ​ദ​ത്തി​ല​ട​ക്കം അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പി. ​ജ​യ​രാ​ജ​ൻ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ ആ​വ​ർ​ത്തി​ച്ച​തി​ന് പി​ന്നാ​ലെ, പി. ​ജ​യ​രാ​ജ​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ള​ട​ങ്ങി​യ പ​രാ​തി ഇ.​പി. ജ​യ​രാ​ജ​ൻ എ​ഴു​തി ന​ൽ​കി.

ഇ​തോ​ടെ​ സാ​ഹ​ച​ര്യ​ങ്ങ​ൾ ഏ​റ്റു​മു​ട്ട​ലി​ലേ​ക്ക് വ​ഴി​മാ​റി​യ​തി​നാ​ൽ ര​ണ്ടു പ​രാ​തി​ക​ളും അ​ന്വേ​ഷി​ക്കാ​ൻ പാ​ർ​ട്ടി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, ടി.​പി. രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് ക​മീ​ഷ​ൻ അം​ഗ​ങ്ങ​ൾ.

കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഇ.​പി. ജ​യ​രാ​ജ​നെ​തി​രെ വൈ​ദേ​ഹം റി​സോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2022ലാ​ണ് പി. ​ജ​യ​രാ​ജ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ ആ​ദ്യ​മാ​യി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. പാ​ർ​ട്ടി ഇ​ട​പെ​ട​ലു​ണ്ടാ​കാ​ത്ത​തി​നാ​ൽ 2025ൽ ​സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ വീ​ണ്ടും ഉ​ന്ന​യി​ച്ചു.

ഇ.​പി. ജ​യ​രാ​ജ​ൻ അ​ന​ധി​കൃ​ത​മാ​യി സ്വ​ത്ത് സ​മ്പാ​ദി​ക്കു​ക​യോ വ​ഴി​വി​ട്ട ഇ​ട​പെ​ട​ൽ ന​ട​ത്തു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ ന​ട​പ​ടി വേ​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. പി​ന്നീ​ട് ന​ട​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ആ​രോ​പ​ണ​ങ്ങ​ൾ ഇ.​പി. ജ​യ​രാ​ജ​ൻ ത​ള്ളി.

ഭാ​ര്യ വി​ര​മി​ച്ച​പ്പോ​ൾ ല​ഭി​ച്ച പ​ണം നി​ക്ഷേ​പി​ച്ച് ഭാ​ര്യ​യും മ​ക​നും റി​സോ​ർ​ട്ടി​ന്റെ ഭാ​ഗ​മാ​യെ​ന്നും വി​വാ​ദ​മു​യ​ർ​ന്ന​തോ​ടെ പി​ന്മാ​റി​യെ​ന്നു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ വി​ശ​ദീ​ക​ര​ണം.

ശ​നി​യാ​ഴ്ച ചേ​ർ​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ, ത​ന്‍റെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം എ​ന്താ​യെ​ന്ന ചോ​ദ്യ​ത്തോ​ടെ പി. ​ജ​യ​രാ​ജ​ൻ ആ​രോ​പ​ണ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചു. പി​ന്നാ​ലെ, രേ​ഖാ​മൂ​ലം വീ​ണ്ടും എ​ഴു​തി ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, അ​തി​നേ​ക്കാ​ൾ രൂ​ക്ഷ​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് പി. ​ജ​യ​രാ​ജ​നെ​തി​രെ ഇ.​പി. ഉ​ന്ന​യി​ച്ച​ത്. ഇ​തും രേ​ഖാ​മൂ​ലം പാ​ർ​ട്ടി​ക്ക് എ​ഴു​തി​ന​ൽ​കി.

പി. ​ജ​യ​രാ​ജ​ന് ഇ​ടു​ക്കി​യി​ലെ റി​സോ​ർ​ട്ടി​ൽ ഓ​ഹ​രി പ​ങ്കാ​ളി​ത്ത​മു​ണ്ടെ​ന്ന​താ​ണ് ഇ.​പി​യു​ടെ ആ​രോ​പ​ണ​ങ്ങ​ളി​ലൊ​ന്ന്. ദു​ബൈ​യി​ൽ ചേ​ർ​ന്ന റി​സോ​ർ​ട്ടി​ന്റെ ബോ​ർ​ഡ് യോ​ഗ​ത്തി​ൽ പി. ​ജ​യ​രാ​ജ​നാ​യി​രു​ന്നു അ​ധ്യ​ക്ഷ​ൻ. പി. ​ശ​ശി​ക്കെ​തി​രെ ഉ​യ​ർ​ന്ന പ​രാ​തി​യു​ടെ പി​ന്നി​ലും പി. ​ജ​യ​രാ​ജ​നാ​ണ്.

ന​വ​മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പാ​ർ​ട്ടി​യി​ലെ മ​റ്റു നേ​താ​ക്ക​ളെ ആ​ക്ഷേ​പി​ക്കു​ന്ന​തി​ന് പി​ന്നി​ലും പി. ​ജ​യ​രാ​ജ​നാ​ണ്. കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ​തി​രെ ന​ട​ന്ന അ​പ​വാ​ദ പ്ര​ചാ​ര​ണ​ത്തി​ന് പി​ന്നി​ലും അ​ദ്ദേ​ഹ​മാ​ണ്.

പി​ണ​റാ​യി​യു​ടെ മ​ക​ൾ​ക്കെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്ന​പ്പോ​ൾ പി​ണ​റാ​യി​ക്കും മ​ക​ൾ​ക്കു​മെ​തി​രെ തെ​ളി​വ് ശേ​ഖ​രി​ക്കാ​ൻ പി. ​ജ​യ​രാ​ജ​ൻ ശ്ര​മി​ച്ചു. പ​ല ജി​ല്ല​ക​ളി​ലും ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളു​മാ​യും സ്വ​ർ​ണം പൊ​ട്ടി​ക്ക​ൽ സം​ഘ​വു​മാ​യും പി. ​ജ​യ​രാ​ജ​ന് ബ​ന്ധ​മു​ണ്ടെ​ന്നും ഇ.​പി​യു​ടെ ആ​രോ​പ​ണ​ങ്ങ​ളി​ൽ പ​റ​യു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story