Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഐ.എസ്.ആർ.ഒയുടെ പുതിയ...

ഐ.എസ്.ആർ.ഒയുടെ പുതിയ ദൗത്യം; ഇ.ഒ.എസ് -3 വിക്ഷേപണം വ്യാഴാഴ്ച

text_fields
bookmark_border
eos3
cancel

ബംഗളൂരു: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്-3​െൻറ വിക്ഷേപണം വ്യാഴാഴ്ച നടക്കും. രാവിലെ 5.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയിൽനിന്നായിരിക്കും ഇ.ഒ.എസ് -3നെയും വഹിച്ചുകൊണ്ട് ജി.എസ്.എൽ.വി എഫ്-10 റോക്കറ്റ് കുതിച്ചുയരുക. റോക്കറ്റ് രണ്ടാം വിക്ഷേപണ തറയിലേക്ക് മാറ്റുന്ന നടപടികൾ പൂർത്തിയായി. കാലാവസ്ഥ അനുകൂലമാണെങ്കിൽ നിശ്ചയിച്ചപ്രകാരം വിക്ഷേപണം നടക്കുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.

എല്ലാ ദിവസവും രാജ്യത്തി​െൻറ സമഗ്രവും വ്യക്തവുമായ ഉപഗ്രഹചിത്രങ്ങൾ നാലും അഞ്ചും തവണ പകർത്താൻ ശേഷിയുള്ള അത്യാധുനിക ഉപഗ്രഹമാണ് വ്യാഴാഴ്​ച വിക്ഷേപിക്കുന്നത്​. പ്രകൃതിദുരന്തം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകാനും ഉപഗ്രഹം നിർണായകമാകും. ജലാശയങ്ങളുടെ സ്ഥിതി, കൃഷി, വനമേഖല എന്നിവയിലെ വ്യതിയാനങ്ങൾ തുടങ്ങിയവയും ഇ.ഒ.എസ്-3 പകർത്തും. കോവിഡ് പ്രതിസന്ധിക്കിടെ നീണ്ട ഇടവേളക്കുശേഷമാണ് ഐ.എസ്.ആർ.ഒ വിക്ഷേപണം നടത്തുന്നത്. കോവിഡിനെ തുടർന്ന് കഴിഞ്ഞ നാലു മാസത്തിലധികമായി വിക്ഷേപണങ്ങൾ നടന്നിരുന്നില്ല.

പതിവിൽനിന്ന് വ്യത്യസ്തമായി ഉപഗ്രഹത്തെ വഹിക്കുന്ന റോക്കറ്റി​െൻറ മുൻഭാഗം വെടിയുണ്ടയുടെ ആകൃതിയിലാണ് നിർമിച്ചിരിക്കുന്നത്. ഇത് കൂടുതൽ വേഗതയിൽ ഉപഗ്രഹത്തെ നിശ്ചയിച്ച സ്ഥലത്ത് എത്തിക്കുന്നതിന് സഹായകമാകുമെന്നാണ് വിലയിരുത്തൽ. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന 'ഗഗൻയാൻ' ദൗത്യത്തിന് ഉൾപ്പെടെ റോക്കറ്റി​െൻറ ഈ ആകൃതി ഏറെ ഗുണം ചെയ്യും. നേരത്തെ ജി.ഐ.സാറ്റ്-ഒന്ന് അറിയപ്പെട്ടിരുന്നതാണ് ഇ.ഒ.എസ്-മൂന്ന് എന്ന് പേരുമാറ്റിയത്. ഇ.ഒ.എസ്-3​െൻറ വിക്ഷേപണത്തിനുശേഷം ആദ്യമായി വികസിപ്പിച്ച ചെറു ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിക്കാനുള്ള റോക്കറ്റി​െൻറ (എസ്.എസ്.എൽ.വി) വിക്ഷേപണവും നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isroEOS-3
News Summary - EOS-3 launches Thursday
Next Story