ന്യൂഡൽഹി: യു.എസ് ഉൾപ്പെടെ വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള 16 അംഗ പ്രതിനിധി സംഘം ഇന്ന് കശ്മീർ സന്ദർശിക്കും. കശ ്മീരിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുകയും പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ലാറ്റിനമേരിക ്കൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പ്രതിനിധികളിൽ ഏറെയും.
അതേസമയം, യൂറോപ്യൻ യൂനിയൻ പ്രതിനിധികൾ ഇ പ്പോൾ കശ്മീർ സന്ദർശിക്കുന്നില്ല. തങ്ങൾ മറ്റൊരു ദിവസം കശ്മീരിലെത്തുമെന്നും തടങ്കലിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല, മെഹബൂബ മുഫ്തി ഉൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും യൂറോപ്യൻ യൂനിയൻ കേന്ദ്രസർക്കാറിനെ അറിയിച്ചിട്ടുണ്ട്. 23 അംഗ യൂറോപ്യൻ യൂനിയൻ പ്രതിനിധി സംഘം നേരത്തേ കശ്മീർ സന്ദർശിച്ചിരുന്നു.
ഇന്ന് കശ്മീർ സന്ദർശിക്കുന്ന പ്രതിനിധി സംഘം വെള്ളിയാഴ്ച ഡൽഹിയിലേക്ക് തിരികെ പോകുംവഴി ജമ്മുവിലെത്തി ലഫ്റ്റ്നൻറ് ഗവർണർ ജി.സി മുർമുവുമായും മറ്റ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. ജമ്മുകശ്മീരിന് പ്രേത്യക പദവി ഉറപ്പു നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദ് ചെയ്തിട്ട് അഞ്ച് മാസത്തിനു ശേഷമാണ് വിവിധ രാഷ്ട്ര പ്രതിനിധികളുടെ കശ്മീർ സന്ദർശനം.
ആർട്ടിക്കിൾ370 റദ്ദാക്കിയതിന് ശേഷമുള്ള സാഹചര്യം നേരിട്ടറിയുന്നതിനായി തങ്ങൾക്ക് കശ്മീർ സന്ദർശിക്കാനുള്ള അവസരം വേണമെന്ന വിവിധ രാഷ്ട്രങ്ങളുടെ അഭ്യർഥന മാനിച്ചാണ് ഇപ്പോൾ ഇത്തരമൊരു സന്ദർശനം ഒരുക്കിയത്.