Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഴയ മുസാഫിർ ഖാനയിലെ പള്ളിയിൽ പ്രവേശനം തടഞ്ഞ് കോടതി; പകുതി പൊളിച്ച കെട്ടിടം ഏതു നിമിഷവും തകർന്നുവീഴാമെന്ന് നഗരസഭ

text_fields
bookmark_border
പഴയ മുസാഫിർ ഖാനയിലെ പള്ളിയിൽ പ്രവേശനം തടഞ്ഞ് കോടതി; പകുതി പൊളിച്ച കെട്ടിടം ഏതു നിമിഷവും തകർന്നുവീഴാമെന്ന് നഗരസഭ
cancel

മുംബൈ: ദക്ഷിണ മുംബൈയിലെ ഭിണ്ടി ബസാർ പാക്മോടിയ സ്ട്രീറ്റിലെ തർക്കത്തിലുള്ള ഹാജി ഇസ്മായിൽ ഹാജി ഹബീബ് മുസാഫിർഖാന കെട്ടിടത്തിലെ പള്ളിയിൽ തിങ്കളാഴ്ച വരെ പ്രവേശനവും പ്രാർഥനയും ബോംബെ ഹൈകോടതി തടഞ്ഞു. കെട്ടിടം പകുതി പൊളിച്ച നിലയിലാണെന്നും ഏതു നിമിഷവും തകർന്നുവീഴാമെന്നും മുംബൈ നഗരസഭ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഉത്തരവ്.

താഴത്തെ നിലയിലെ പള്ളിയിൽ താമസക്കാരെ പ്രാർഥിക്കാൻ അനുവദിക്കണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി തള്ളി. വ്യാഴാഴ്ച കെട്ടിടം പൊളിച്ചു നീക്കുന്നതിടെ ഹൈകോടതി സ്റ്റേ പുറപ്പെടുവിച്ചിരുന്നു. മുസാഫിർഖാന ട്രസ്റ്റിന്റെ ആളുകളെന്ന് അവകാശപ്പെട്ട് ശൈഖ് അബ്ദുൽ റസാഖ്, അമീറലി വസീറലി പഞ്ച്വാനി എന്നിവർ നൽകിയ ഹരജിയിലായിരുന്നു സ്റ്റേ. വഖഫ് സ്വത്താണെന്നാണ് ഇവരുടെ അവകാശവാദം. ഹരജിക്കാരുടെ കക്ഷി ചേരാനുള്ള അവകാശം പരിശോധിക്കാനുണ്ടെന്ന് കോടതി പറഞ്ഞു.

ഹജ്ജ് തീർഥാടകർക്ക് വിശ്രമിക്കാനായി 1900കളിൽ പണിതതാണ് കെട്ടിടം. അതിൽ പിന്നീട് അധോലോകനേതാവ് ദാവൂദ് ഇബ്രാഹിമിന്റെ കുടുംബം അടക്കമുള്ളവർ താമസം തുടങ്ങി. അധോലോകത്തെ തുടക്കം മുതൽ 1986ൽ ഇന്ത്യ വിടുന്നതുവരെ ദാവൂദിന്റെ താവളമായിരുന്നു കെട്ടിടമെന്ന് പൊലീസ് ആരോപിക്കുന്നു.

എന്നാൽ, ഭിണ്ടി ബസാർ നഗരവികസന പദ്ധതിക്കായി കെട്ടിടം നേരത്തെ സെയ്ഫി ബുർഹാനി അപ്‍ലിഫ്റ്റ്മെന്റ് ട്രസ്റ്റിന് നൽകിയിരുന്നു. 2020ൽ ദാവൂദ് താമസിച്ചതടക്കമുള്ള ഭാഗങ്ങൾ പൊളിക്കുകയും ചെയ്തു. പഴകിയ കെട്ടിടം അപകടാവസ്ഥയിലാണെന്ന് കാണിച്ചാണ് വ്യാഴാഴ്ച നഗരസഭ പൊളിക്കൽ നടപടി തുടങ്ങിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Entry to Musafir Khana mosque blocked
Next Story