Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസം​േഝാത: ഹിന്ദു...

സം​േഝാത: ഹിന്ദു സമൂഹത്തെ കോൺഗ്രസ്​ അപമാനിച്ചു -ജെയ്​റ്റ്​ലി

text_fields
bookmark_border
ARUN-JAITILY-23
cancel

ന്യൂഡൽഹി: ഹിന്ദു സമൂഹത്തെ അപമാനിക്കാനുള്ള ശ്രമത്തിൻെറ ഭാഗമായാണ്​ സം​േഝാത എകസ്​പ്രസ്​ സ്​ഫോടന കേസുണ്ടായതെ ന്ന്​ കേന്ദ്രമന്ത്രി അരുൺ ജെയ്​റ്റ്​ലി. ഇതിന്​ കോൺഗ്രസ്​ നേതൃത്വം മാപ്പ്​ പറയണമെന്നും അരുൺ ജെയ്​റ്റ്​ലി പറഞ ്ഞു. രാഷ്​ട്രീയ നേട്ടങ്ങൾക്കായി ഹിന്ദു തീവ്രവാദം എന്ന വാക്ക്​ കോൺഗ്രസ്​ സൃഷ്​ടിച്ചുവെന്നും ജെയ്​റ്റ്​ലി കു റ്റപ്പെടുത്തി.

വ്യാജ തെളിവുകൾ നിരത്തിയാണ്​ ഹിന്ദു തീവ്രവാദമുണ്ടെന്ന്​ സൃഷ്​ടിക്കാനുള്ള ശ്രമം നടത്തിയത്​. എന്നാൽ, കോടതി തെളിവുകളുടെ അഭാവത്തിൽ കേസിലെ പ്രതികളെ വെറുതെ വിടുകയായിരുന്നു. ഹിന്ദു തീവ്രവാദം നിലവിലുണ്ടെന്നത്​ തെളിയിക്കാൻ ആവശ്യമായ രേഖകൾ സമർപ്പിക്കാൻ സാധിച്ചിട്ടില്ലെന്നതും കോടതി കണ്ടെത്തി. കേസിൽ നിരപരാധികളെയാണ്​ പ്രതികളാക്കിയത്​. നിരവധി പേർക്ക്​​ സ്​ഫോടനത്തിൽ ജീവൻ നഷ്​ടമായി. സംഭവത്തിലെ യഥാർഥ പ്രതികൾ രക്ഷപ്പെട്ടുവെന്നും ജെയ്​റ്റ്​ലി പറഞ്ഞു.

2007 ഫെ​ബ്രു​വ​രി 18നാ​ണ്​ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ പാ​കി​സ്​​താ​നി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന സം​ഝോ​ത എ​ക്​​സ്​​പ്ര​സി​ൽ സ്​​ഫോ​ട​ന​മു​ണ്ടാ​യ​ത്. ഹ​രി​യാ​ന​യി​ലെ പാ​നി​പ്പ​ത്തി​ലു​ണ്ടാ​യ സ്​​ഫോ​ട​ന​ത്തി​ൽ 68 പേ​ർ​ക്കാ​ണ്​ ജീ​വ​ൻ ന​ഷ്​​ട​പ്പെ​ട്ട​ത്. എ​ൻ.​ഐ.​എ അ​ന്വേ​ഷി​ച്ച കേ​സി​ൽ 2011 ജൂ​ലൈ​യി​ൽ സ്വാ​മി അ​സീ​മാ​ന​ന്ദ ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​ർ​ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ഇ​തി​ൽ അ​ക്ര​മ​ത്തി​​​െൻറ സൂ​ത്ര​ധാ​ര​നാ​യ സു​നി​ൽ ജോ​ഷി വെ​ടി​യേ​റ്റ്​ മ​രി​ച്ചു. മൂ​ന്നു​പേ​രെ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു. അ​വ​ശേ​ഷി​ക്കു​ന്ന​വ​രെ​യാ​ണ്​ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ കോ​ട​തി വെ​റു​തെ​വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arun jaitilymalayalam newsHindu community
News Summary - Entire Hindu community vilified-India news
Next Story