Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

25 കോടിക്ക്​ കോൺഗ്രസി​നെ മുഴുവൻ വാങ്ങാം-ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രൂപാനി

text_fields
bookmark_border
ലിംബിയിൽ നടന്ന പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
25 കോടിക്ക്​ കോൺഗ്രസി​നെ മുഴുവൻ വാങ്ങാം-ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രൂപാനി
cancel

ഗാന്ധിനഗർ: 25 കോടി കൊടുത്താൽ കോൺഗ്രസി​നെ മുഴുവനായും വാങ്ങാമെന്ന്​ ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രൂപാനി. തങ്ങളുടെ എം.എൽ.എയെ 25 കോടിക്ക്​ ബി.ജെ.പി വാങ്ങിയെന്ന ഗുജറാത്ത്​ കോൺഗ്രസി​െൻറ ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നവംബര്‍ മൂന്നിന്​ ഗുജറാത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പി​െൻറ ഭാഗമായി സുരേന്ദ്രനഗറിനടുത്തുള്ള ലിംബിയിൽ നടന്ന പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം നേതാക്കള്‍ പാര്‍ട്ടി വിടുമ്പോള്‍ കോണ്‍ഗ്രസ് അനാവശ്യമായ ആരോപണം ഉന്നയിക്കുകയാണെന്നും വിജയ് രൂപാണി ആരോപിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും അദ്ദേഹം വിമർശിച്ചു. മഹാത്മ ഗാന്ധിയുടെ ആദര്‍ശങ്ങളൊന്നുമില്ലാതെയാണ് ഇന്നത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്​. അവിടെയുള്ളത്​ രാഹുൽ ഗാന്ധിയുടെ ആദർശം മാത്രമാണ്​. കോൺഗ്രസ് സ്വന്തം എം.എൽ.എ.മാരെ മാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് മുങ്ങുന്ന കപ്പലാണെന്നും നവംബർ മൂന്നിന്​ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നിരയിൽ കൂടുതൽ ആള്​ കുറയുമെന്നും നേരത്തെ രൂപാനി പറഞ്ഞിരുന്നു. നവംബർ മൂന്നിന്​ കപ്രഡ, ലിംബി, കർജാൻ, അബ്​ദാസ, ഗദ്ദാഡ, ഡാങ്, മോർബി, ധാരി എന്നിവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story