Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'മകനെ പറഞ്ഞ്​...

'മകനെ പറഞ്ഞ്​ സമ്മതിപ്പിക്കണം, രാജ്യം എന്നും നന്ദിയുള്ളവരായിരിക്കും'; ഹീരാബെന്നിന്​ കത്തയച്ച്​ കർഷകൻ

text_fields
bookmark_border
മകനെ പറഞ്ഞ്​ സമ്മതിപ്പിക്കണം, രാജ്യം എന്നും നന്ദിയുള്ളവരായിരിക്കും; ഹീരാബെന്നിന്​ കത്തയച്ച്​ കർഷകൻ
cancel

ഡൽഹി: കർഷക നിയമങ്ങൾ പിൻവലിക്കാൻ മകനെ പറഞ്ഞ്​ സമ്മതിപ്പിക്കണമെന്ന്​ ആവശ്യ​െപ്പട്ട്​ പ്രധാനമന്ത്രി ന​േരന്ദ്രമോദിയുടെ മാതാവ്​ ഹീരാ ബെന്നിന്​ കത്തയച്ച്​ കർഷകൻ. പഞ്ചാബിൽ നിന്നുള്ള കർഷകനാണ്​ കത്തയച്ചത്​. രാജ്യത്ത് വലിയ പ്രക്ഷോഭത്തിന് കാരണമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാൻ മകനെ പ്രേരിപ്പിക്കണ​െമന്ന്​ കത്തിൽ ആവശ്യപ്പെട്ടു. മോദിയുടെ മനസ്സ് മാറ്റാൻ അമ്മയെന്ന നിലയിൽ തന്‍റെ സ്വാധീനം ഉപയോഗിക്കണമെന്നും അദ്ദേഹം കുറിച്ചു.


പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലെ വില്ലേജ് ഗോലു കാ മോദ്​ ഗ്രാമത്തിലെ കർഷകനായ ഹർപ്രീത് സിങ്​ ഹിന്ദിയിൽ എഴുതിയ കത്ത്​ ഏറെ വൈകാരികപരമാണ്​. രാജ്യത്തിന്​ അന്നം നൽകുന്ന കർഷകർ പ്രതികൂലമായ കാലാവസ്ഥയിൽ ബുദ്ധിമുട്ടുകയാണെന്ന്​ കത്ത്​ പറയുന്നു. നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യത്തിന്‍റെ ജനകീയ സ്വഭാവം, രാജ്യത്തെ പട്ടിണി തുടച്ചുനീക്കുന്നതിലും അതിർത്തികൾ സുരക്ഷിതമാക്കുന്നതിലും കർഷകരുടെ സംഭാവന എന്നിവയും കത്തിൽ വിവരിച്ചിട്ടുണ്ട്​.

'ഞാൻ ഈ കത്ത് പ്രക്ഷുബ്​ദമായ മനസോടെയാണ് എഴുതുന്നത്. മൂന്ന് കറുത്ത നിയമങ്ങൾ കാരണം ഈ ശൈത്യകാലത്ത് രാജ്യത്തെ അന്നദാതാക്കൾ ദില്ലിയിലെ റോഡുകളിൽ ഉറങ്ങാൻ നിർബന്ധിതരാകുന്നുവെന്ന് നിങ്ങൾക്കറിയാം. കടുത്ത ശൈത്യം ആളുകളെ രോഗികളാക്കുകയാണ്​. അവർ രക്തസാക്ഷിത്വം വരിക്കുകയാണ്. ഇത് നമുക്കെല്ലാവർക്കും ആശങ്കയുണ്ടാക്കുന്നു' -സിങ്​ എഴുതി.

അദാനി, അമ്പാനി, മറ്റ് കോർപ്പറേറ്റുകൾ എന്നിവരുടെ നിർദേശപ്രകാരം പാസാക്കിയ മൂന്ന് കറുത്ത നിയമങ്ങളാണ് ദില്ലി അതിർത്തിയിലെ സമാധാനപരമായ പ്രക്ഷോഭത്തിന് കാരണമായതെന്നും അദ്ദേഹം കുറിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ പാർലമെന്‍റ്​ പാസാക്കിയ നിയമങ്ങളിൽ പ്രതിഷേധിച്ച് ഒന്നര മാസത്തിലേറെയായി ദില്ലിയിലും പരിസരത്തും തമ്പടിച്ചിരിക്കുന്ന ആയിരക്കണക്കിന് കർഷകരിൽ താനും ഉൾപ്പെടുന്നതായും ഹർപ്രീത് സിങ്​ എഴുതി. സർക്കാരുമായി നിരവധി തവണ ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും അവയൊന്നും പ്രശ്​നം പരിഹരിച്ചില്ല.

'ഞാൻ ഈ കത്ത് വളരെയധികം പ്രതീക്ഷയോടെയാണ് എഴുതുന്നത്. നിങ്ങളുടെ മകൻ നരേന്ദ്ര മോദിയാണ് രാജ്യത്തിന്‍റെ പ്രധാനമന്ത്രി. അദ്ദേഹം പാസാക്കിയ കാർഷിക നിയമങ്ങൾ റദ്ദാക്കാൻ അദ്ദേഹത്തിന് കഴിയും. ഒരാൾക്ക്​ തന്‍റെ പറഞ്ഞാൽ അനുസരിക്കാതിരിക്കാനാവില്ലെന്ന്​ എനിക്ക് തോന്നുന്നു'- സിങ്​ എഴുതി.

'ഒരു അമ്മയ്ക്ക് മാത്രമേ മകനോട്​ ഉത്തരവിടാനാകൂ. അതിന്​ കഴിഞ്ഞാൽ രാജ്യം മുഴുവൻ നിങ്ങൾക്ക് നന്ദി പറയും'-കത്ത്​ അവസാനിപ്പിച്ചുകൊണ്ട്​ ഹർപ്രീത് സിങ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:letterheera benFarm Law
Next Story